നെറ്റിസെൻസിനു എന്നും ഇഷ്ടം ഉള്ള വിഡിയോകൾ ആണ് ചേസിംഗ്. അതിപ്പോ ടോം ആൻഡ് ജെറി ആയാലും പോലീസ് കള്ളൻ ആയാലും അവർക്ക് അതൊരു പ്രശ്‌നമേ അല്ലെ. ഫ്ലോറിഡ പൊലീസ് റിലീസ് ചെയ്ത ഒരു വീഡിയോ ആണ് ഇപ്പോൾ ട്രെൻഡിങ്. പക്ഷെ ഈ ചേസിങ് കണ്ട് എല്ലാവരും ചിരിച്ചു മറിയുകയാണ് ചെയ്തത്.
ഓവർസ്പീഡിൽ വന്നതിനാല് യുവാവിനെ പോലീസ് കൈ കാണിച്ചത്. പക്ഷെ അയാൾക്ക് നിർത്തികൊടുക്കാൻ താല്പര്യം ഇല്ലായിരുന്നു. തന്നെ അറസ്റ്റ് ചെയ്യുമെന്ന് ഭയന്ന് അദ്ദേഹം ഓടി അടുത്തുള്ള കനാലിലേക്ക് ചാടി. പൊലീസ് കരയിൽ ഇതെല്ലാം നോക്കി നിൽപ്പുണ്ടായിരുന്നു. പക്ഷെ കഷ്ടകാലം അല്ലാതെ എന്ത് പറയാൻ അയാൾ ചാടിയ കനാലിലെ വെള്ളം മുഴുവൻ മലിനം ആയിരുന്നു. അവസാനം തന്നെ രക്ഷിക്കാൻ തന്റെ പിന്നാലെ വന്ന പോലീസുകാരോട് തന്നെ കെഞ്ചേണ്ട അവസ്ഥ വന്നു.
https://www.facebook.com/CapePD/videos/241198623245897/
വെള്ളത്തിൽ നിന്നും അയാളെ രക്ഷിച്ച പോലീസുകാർ തന്നെ അയാളെ കുളിപ്പിച്ച് വൃത്തിയാക്കി. അയാളെ രക്ഷിക്കുകയും കുളിപ്പിക്കുകയും ചെയ്ത പൊലിസുകാരെ ഒരുപാട് പേർ അഭിനന്ദിക്കുകയും ചെയ്തു.
Discussion about this post