മമ്മുട്ടി നായകനാകുന്ന പുതിയ ചിത്രം മാമാങ്കത്തിന്റെ ഷൂട്ടിങ് പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. ഏറെ പ്രതീക്ഷകളോടെയാണ് ചിത്രത്തെ ആരാധകര്‍ കാത്തിരിക്കുന്നതും. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത് ചിത്രത്തിലെ മണിക്കുട്ടന്റെ ഫോട്ടോയാണ്. ചിത്രത്തിന് വേണ്ടി കിടിലന്‍ മേക്ക് ഓവറിലാണ് എത്തുന്നത്. ശരീരഭാരം നല്ലത്പോലെ കൂട്ടിയെങ്കിലും മസില്‍മാനായി കിടിലന്‍ മേക്ക് ഓവറിലാണ് മണിക്കുട്ടന് എത്തുന്നത്. സ്റ്റാര്‍ക്ക് ഫിറ്റ്നസ് സെന്ററില്‍ സമീര്‍ എന്ന ട്രെയിനറാണ് താരത്തിനെ ട്രെയിന്‍ ചെയ്യുന്നത്.
മാമങ്കം മമ്മുട്ടിയുടെ വലിയ പ്രോജക്ടുകളില്‍ ഒന്നാണ് .കേരളചരിത്രത്തില്‍ ഭാരതപുഴയുടെ തീരങ്ങളില്‍ നടന്നു എന്നറിയപ്പെടുന്ന മാമാങ്കത്തിന്റെ ഏടുകളില്‍ ഊന്നിയുള്ള ചിത്രമാണിത്. 300 വര്‍ഷം മുന്‍പുള്ള ഒരു കാലഘട്ടത്തെ പുനസൃഷ്ടിച്ചുകൊണ്ട് മാമാങ്കം പോലുള്ള ഒരു ചരിത്ര സംഭവം പ്രതിപാദിക്കുന്ന വലിയ പ്രോജക്ടാണിത്. കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നുംപള്ളി നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് എം പദ്മകുമാറാണ്. സജീവ് പിള്ളയാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിച്ചിരിക്കുന്നത്. മാമാങ്കം ചിത്രം 2019 ല്‍ തന്നെ റിലീസ് ചെയ്യുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്. ഉണ്ണി മുകുന്ദന് ചിത്രത്തില്‍ പ്രധാന കഥാപത്രത്തെ അവതരിപ്പിക്കുന്നു. കൂടാതെ അനുസിതാര, കനിഹ എന്നിവര്‍ സ്ത്രീ കഥാപാത്രത്തെ ചെയുന്നു. 20 ഏക്കറോളം വരുന്ന സ്ഥലത്താണ് ലൊക്കേഷന്‍ സെറ്റ് ചെയ്തിരിക്കുന്നത്. ഇതുവരെ കണ്ടതില്‍ വെച്ച് ബ്രഹ്മാണ്ഡമായ ലൊക്കേഷന്‍ തന്നെയാണ് മാമാങ്കത്തിനായി ഒരുക്കിയിരിക്കുന്നത്. നെട്ടൂരില്‍ ഇരുപത് ഏക്കര്‍ സ്ഥലത്താണ് നൂറുകണക്കിനു ജോലിക്കാര്‍ ചേര്‍ന്ന് പടുകൂറ്റന്‍ മാമാങ്ക ചന്തയും നിലപാട് തറയും പടനിലവും ഉള്‍പ്പെട്ട സെറ്റ് പടുത്തുയര്‍ത്തിയത്.പത്തുകോടി രൂപയാണ് ഇതിനു മാത്രമായി മുടക്ക്.40 ദിവസത്തോളം ചിത്രീകരണമുണ്ടാകും. രാത്രികാല രംഗങ്ങളാണ് പൂര്‍ണമായും ചിത്രീകരിക്കുക. പതിനേഴാം നൂറ്റാണ്ടിലെ മാമാങ്കകാലത്തെ കഥ പറയുമ്പോള്‍ ഫ്രഞ്ച്, അറബ്, ചൈനീസ് നടന്മാരും ക്യാമറയ്ക്കു മുന്നിലെത്തും.
Discussion about this post