സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത് ഒരു ആറുവയസുകാരിയുടെ വിഡീയോ ആണ്. ശിവകാമി എന്ന കണ്ണകിയുടെ ഫോട്ടോ്. സ്കൂള്‍ പ്രവേശനോത്സവത്തോട് അനുബന്ധിച്ച് നടന്ന ചടങ്ങില്‍ അമച്വര്‍ ഫോട്ടോഗ്രാഫറായ എ ആര് രജീഷ് ആണ് കണ്ണകിയുടെ ചിത്രം പകര്‍ത്തിയത്. വെറുതെയൊരു ക്ലിക്ക് ചെയ്തതാണ് എങ്കിലും കണ്ണകിയുടെ ഫോട്ടോയില്‍ വലിയൊരു വിസ്മയം ഒളിഞ്ഞിരിപ്പുണ്ടായിരുന്നു. ഇടയ്ക്കാട് പാലമുക്ക് പാലവിള തെക്കതില്‍ കല്‍പ്പണിക്കാരനായ ഗോപാലന് ആചാരിയുടെയും കശുവണ്ടിത്തൊഴിലാളി കവിതയുടെയും മകളാണ് കണ്ണകിയെന്ന ശിവകാമി. കുന്നത്തൂര്‍ പോരുവഴി ഇടക്കാട് സ്കൂളിലെ ആറാം ക്ലാസ്സ് വിദ്യാര്ത്ഥിനിയാണ്അവള്. ചെല്ലപ്പേരായ കണ്ണകി എന്ന തലക്കെട്ടോടെയാണ് ചിത്രം അപ്ലോഡ് ചെയ്തത്. എന്നാല്‍ ഇന്റര്‍നാഷണല്‍ ഫോട്ടോഗ്രാഫ് ഗ്രൂപ്പ് നടത്തിയ സെലക്ഷനില്‍ മികച്ച പത്ത് ചിത്രങ്ങളില്‍ ഒന്നായി മാറി കണ്ണകിയടെ ഈ ചിത്രം. അപ്ലോഡ് ചെയ്ത് മിനിട്ടുകള്‍ക്കകം തന്നെ ലൈക്കും ഷെയറും ഒക്കെ ഒരുപാട് നേടി. അഞ്ച് ലക്ഷം പേരാണ് ഈ ഫോട്ടോ കണ്ടിരിക്കുന്നത്. പലസ്ഥലങ്ങളില്‍ നിന്നും കണ്ണകിയെ കാണാനായി ആളുകള്‍ എത്തുന്നു.സിനിമയില്‍ നിന്നും നിരവധി ഓഫറുകള്‍ ഇപ്പോള്‍ കണ്ണകിയെ തേടി വന്നിട്ടുണ്ട്.
Discussion about this post