വൈറല്‍ വാര്‍ത്ത
  • Home
  • Movie & Gossips
  • Variety
No Result
View All Result
  • Home
  • Movie & Gossips
  • Variety
No Result
View All Result
വൈറല്‍ വാര്‍ത്ത
No Result
View All Result
Home Variety

ദിവസങ്ങള്‍ കഴിഞ്ഞിട്ടും യജമാനന്‍ എത്തിയില്ല;തക്കുടു യാത്രയായി, യുവതിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു

September 4, 2018
in Variety
ദിവസങ്ങള്‍ കഴിഞ്ഞിട്ടും യജമാനന്‍ എത്തിയില്ല;തക്കുടു യാത്രയായി, യുവതിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു

തിരുവനന്തപുരം: പ്രളയത്തില്‍ നിന്നും രക്ഷപ്പെട്ട് യജമാനനായി കാത്തിരുന്ന തക്കുടു എന്ന നായ ചത്തു. യജമാനന്‍ ഉപേക്ഷിച്ചിട്ടു പോയ നായ വെള്ളപ്പൊക്കം വന്നിട്ടും അതിനെ അതിജീവിച്ചിരുന്നു. എന്നാല്‍ വെള്ളപ്പൊക്കത്തില്‍ നിന്നു കരകറിയ തക്കുടു യജമാനന്‍ വരുന്ന വഴിയില്‍ ദിവസങ്ങളോളം കാത്തിരുന്നിട്ടും ഏറ്റെടുക്കാന്‍ ഉടമസ്ഥര്‍ വന്നില്ല. ഇതേസമയം ദത്തെടുക്കാന്‍ ആളുകള്‍ വന്നെങ്കിലും നായ അവരുടെ കൂടെ പോകാന്‍ തയ്യാറായില്ല. നായയുടെ ദുരവസ്ഥയെക്കുറിച്ച് സാമൂഹ്യ പ്രവര്‍ത്തകയായ ശ്രീദേവി എസ് കര്‍ത്തയെഴുതിയ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജനങ്ങള്‍ ഇതിനെ കുറിച്ച് അറിഞ്ഞത്.

തക്കുടു കിടന്നിരുന്ന സ്ഥലത്തിന് എതിര്‍വശം താമസിച്ചിരുന്ന ആള്‍ പറഞ്ഞ പ്രകാരം പി എഫ് എ ടീം അവിടെ ചെന്നപ്പോള്‍ തക്കുടുവിനെ ഏറ്റെടുക്കാന്‍ ഒരാള്‍ സന്നദ്ധത അറിയിച്ച് വരുകയും അവനെ എടുക്കാന്‍ ശ്രമിച്ചിട്ടും വരന്‍ കൂട്ടാക്കാതെ അവിടെ തന്നെ കിടക്കുകയുമാണ് ചെയ്തത് .  അവന്‍റെ
കഴുത്തില്‍ കയര്‍ ഇട്ട് കെട്ടി വലിച്ചിട്ടും അവന്‍ അവന്റെ യജമാനനായ ഉള്ള കാത്തിരിപ്പ് അവുടെ വച്ച് അവസാനിപ്പിക്കുകയാണ് ചെയ്തത് എന്ന് തുടങ്ങുന്ന വാചകങ്ങളോടെയാണ് പോസ്റ്റ് ആരംഭിച്ചത്. സംഭവത്തിനെക്കുറിച്ച് ശ്രീദേവിയെഴുതിയ പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം.

ഇപ്പോള്‍ തക്കുടു കിടന്നിരുന്ന സ്ഥലത്തിന് എതിര്‍വശം താമസിക്കുന്ന ആള്‍ അറിയിച്ച പ്രകാരം …PFA ടീം അവിടെ ചെന്നപ്പോള്‍ തക്കുടുവിനെ adopt ചെയ്യാന്‍ ഒരാള്‍ താല്പര്യപെട്ടിരുന്നു .അയാള്‍ അവനെ എടുക്കാന്‍ ശ്രമിച്ചിട്ടും തക്കുടു അവന്‍റെ കാത്തിരിപ്പു ഇടം വിട്ടു പോകാന്‍ കൂട്ടാക്കിയില്ല .അയാളും മറ്റു മൂന്ന് പേരും ചേര്‍ന്ന് അവനെ കഴുത്തില്‍ കയര്‍ കെട്ടി വലിച്ചു ..അവന്റെ കാത്തിരിപ്പു അവിടെ ,ആ നിമിഷം അവര്‍ അവസാനിപ്പിച്ചു ..
——————————————————————-
തക്കുടു എന്ന നായ താനൊരു നായയാണ് എന്നല്ല കരുതിയിരുന്നത് .32ദിവസങ്ങള്‍ പ്രായമുള്ളപ്പോള്‍ എത്തിപ്പെട്ട വീട്ടിലെ മകനാണ് താന്‍ എന്ന് അവന്‍ പൂര്‍ണമായും വിശ്വസിച്ചു . 7വര്‍ഷങ്ങള്‍ കഴിഞ്ഞു ഒരു ദിവസം രാത്രി തെരുവില്‍ എറിയപെട്ടപ്പോള്‍ അവന്‍ ആര്‍ക്കും ആക്രമിക്കാവുന്ന ഒരു തെരുവ് ജീവിതത്തിനുടമയായി .7 വര്‍ഷങ്ങള്‍ ജീവിച്ച വീട്ടില്‍ വെക്കേഷന് വന്ന രണ്ടു കുട്ടികള്‍ക്ക് അലര്ജി വന്നതിനു കാരണം താനാണ് എന്ന് ഏതോ അലോപ്പതി ഡോക്ടര്‍ കണ്ടെത്തിയത് അവനറിയില്ല .(അല്ലെങ്കിലും മിക്ക അലര്‍ജിയും മൃഗങ്ങള്‍ കാരണമാണ് എന്നൊരു പൊതു അന്ധവിശ്വാസം ഡോക്ടര്‍മാര്‍ പുലര്‍ത്തുന്നുണ്ട് വീട്ടുകാര്‍ക്ക് മൃഗങ്ങളെ തെരുവില്‍ തള്ളാനുള്ള ചോദ്യം ചെയ്യപ്പെടേണ്ടതില്ലാത്ത ഒരു ശാസ്ത്രീയ ന്യായീകരണമായി ) അത് കേട്ടതോടെ വീട്ടുകാര്‍ 6500രൂപയും കയ്യില്‍ കൊടുത്തു അടുത്ത വീട്ടിലെ ഓട്ടോ റിക്ഷാക്കാരന്റെ കയ്യില്‍ തന്നെ ഏതെങ്കിലും അനിമല്‍ ഹോസ്റ്റലില്‍ ആക്കു എന്ന് നിഷ്‌ക്കരുണം ഏല്പിച്ചതും പിന്നീട് എവിടെയെത്തിച്ചു എന്ന് അന്വേഷിക്കാതിരുന്നതും അവനറിയില്ല .6500രൂപ പോക്കറ്റിലാക്കിയ അയല്‍ക്കാരന്‍ വീടിനു 5കിലോമീറ്റര്‍ മാറി ആളൊഴിഞ്ഞ ഒരിടത്തു രാത്രി ഇറക്കി വിട്ടു പോരുമ്പോള്‍ അവന്‍ അമ്പരപ്പിനിടയില്‍ കുര യ്ക്കാനോ പുറകെ ഓടാനോ മറന്നു പോയിക്കാണും .പക്ഷെ അവനു നല്ല ഉറപ്പുള്ള ഒരു കാര്യമുണ്ടായിരുന്നു .തന്റെ വീട്ടുകാര്‍ വരും .വീണ്ടും ആ പരിചിതമായ മണങ്ങളി ലേക്ക ,കിടക്കയിലേക്ക് ,രുചികളിലേക്ക് ,തലോടലുകളില്ലേക്ക് അവര്‍ തിരിച്ചെടുക്കും .അത് കൊണ്ട് താന്‍ ഇവിടെയുണ്ടാകണം. തന്നെ അന്വേഷിച്ചു വരുമ്പോള്‍ കാണാതെ എന്റെ സഹോദരന്‍ വേദനിക്കരുത് എന്ന ബോധ്യം അവന്‍ ഒരിക്കലും വെടിഞ്ഞില്ല . അങ്ങിനെയാണ് മഴ പെയ്ത് തോരാത്ത രാത്രികളിലും പകലുകളിലും തക്കുടു എന്ന നായ തിരുവനന്തപുരത്തുള്ള പുളിയറക്കോണം ജംക്ഷനില്‍ ദിവസങ്ങളോളം ഒരൊറ്റ ഇരുപ്പു ആരംഭിച്ചത് .സുന്ദരനും ആരോഗ്യവാനും ആയ നായയെ കണ്ടു എടുക്കാന്‍ സന്നദ്ധരായ ആളുകളെ അവന്‍ മുരണ്ടും കുരച്ചും അകറ്റിയത് ..അതോടെ സമീപവാസികള്‍ അവനെ എറിയാനും അടിക്കാനും തുടങ്ങി .ആരെങ്കിലും വല്ലപ്പോഴും എറിഞ്ഞു കൊടുക്കുന്ന ഭക്ഷണം മാത്രം രുചി നോക്കാതെ കഴിച്ച് അവന്‍ തന്റെ ജീവന്‍ കാത്തു വച്ചു .ഒരു നിമിഷം പോലും അവന്റെ ആ ഇടം വിട്ടു ഓടിപ്പോകാന്‍ തുനിഞ്ഞില്ല .കേരളം പ്രളയദുരത്തില്‍ മുങ്ങിത്താഴുമ്പോള്‍ ഈ സാധു ജീവിയും അത്രോത്തോളമുള്ള പ്രാണ യാതനയില്‍ തന്നെയായിരുന്നു കഴിഞ്ഞത് ..അത്രോത്തോളമെത്തുന്ന പ്രത്യാശയിലും ..ദിവസങ്ങളോളം മഴ ,വെയില്‍ ,വിശപ്പ് ,മനുഷ്യരുടെ ആക്രമണം ,സ്‌നേഹരാഹിത്യം ,..എന്നിട്ടും പ്രതീക്ഷ ..അവര്‍ക്കു ഞാന്‍ മകനായിരുന്നല്ലോ എന്ന ഓര്‍മ .ഒടുവില്‍ വിധിക്കു കരുണ തോന്നിയിട്ടുണ്ടാകും . കഴിഞ്ഞ ദിവസം അവന്‍ പ്രതീക്ഷയുടെ ആ മണ്ണില്‍ കിടന്നു മരിച്ചു …..PFA പ്രവര്‍ത്തകനായ K C Aosk ഇന്റെ പോസ്റ്റ് കണ്ടു തക്കുടു ഹോസ്റ്റലില്‍ അല്ല തെരുവിലാണെന്നു അറിഞ്ഞു വീട്ടുകാരെത്തിയപ്പോള്‍ അവനെ സദയം സ്വീകരിച്ച മണ്ണ് മാത്രമായി തീര്‍ന്നിരുന്നു ഉപേക്ഷിക്കപ്പെട്ട ആ സുന്ദര സൃഷ്ടി .

നാളെ, തെരുവില്‍ കളഞ്ഞാലും ജീവിച്ചു കൊള്ളും എന്ന് കരുതി ഇന്നു നിങ്ങള്‍ ഏതെങ്കിലും ജീവിക്ക് ഒരിടം നിങ്ങളുടെ ജീവിതത്തില്‍ കൊടുത്തു പോയിട്ടുണ്ടെങ്കില്‍ ,മനസിലാക്കണം .ആ ജീവിക്ക് നിങ്ങള്‍ക്കുള്ള പോലെ അനേക ലോകങ്ങളോ ,സ്‌നേഹബന്ധങ്ങളോ ,അഭയരൂപങ്ങളോ ഇല്ല ..ഇതെല്ലാം അവര്‍ക്കു നിങ്ങള്‍ മാത്രമാണ് . .പ്രപഞ്ചവും ദൈവവും അവര്‍ക്കു നിങ്ങളുടെ മേല്‍ അവരര്‍പ്പിച്ച വിശ്വാസമാണ് …നൂറു കണക്കിന് മൃഗങ്ങളുടെ ,മരങ്ങളുടെ, ആ വിശ്വാസ നഷ്ടമാണ് ജലമായും മണ്ണായും തീയായും ഘോരരൂപങ്ങള്‍ സ്വീകരിച്ചു ഇന്നു നമ്മോടു കണക്കു ചോദിക്കുന്നത് ..ആ കണക്കു, ജീവിതം കൊണ്ട് തന്നെ നമുക്ക് വീട്ടേണ്ടി വരുന്നത് ..

Related Posts

എല്ലാ ജീവനും വിലയുണ്ട്; മെട്രോയിൽ കുടിങ്ങിയ പൂച്ചയെ രക്ഷിച്ച കേരള ഫയർ ഫോഴ്സിനും നാട്ടുകാർക്കും ഓൺലൈൻ ആരാധകരുടെ അഭിനന്ദന പ്രവാഹം
Variety

എല്ലാ ജീവനും വിലയുണ്ട്; മെട്രോയിൽ കുടിങ്ങിയ പൂച്ചയെ രക്ഷിച്ച കേരള ഫയർ ഫോഴ്സിനും നാട്ടുകാർക്കും ഓൺലൈൻ ആരാധകരുടെ അഭിനന്ദന പ്രവാഹം

റിപ്പോർട്ടിങ്ങിനിടെ ‘ചക്രവര്‍ത്തി’യായി പാക് മാധ്യമപ്രവർത്തകൻ ; വീഡിയോ കണ്ട് ചിരിയടക്കാൻ കഴിയുന്നില്ലെന്ന് ട്വീറ്റർ ഉപയോക്താക്കൾ
Variety

റിപ്പോർട്ടിങ്ങിനിടെ ‘ചക്രവര്‍ത്തി’യായി പാക് മാധ്യമപ്രവർത്തകൻ ; വീഡിയോ കണ്ട് ചിരിയടക്കാൻ കഴിയുന്നില്ലെന്ന് ട്വീറ്റർ ഉപയോക്താക്കൾ

‘മാന്യമായിട്ട് പറഞ്ഞാ പോരേ പന്ത് അങ്ങോട്ട് അടിച്ച് വിടരുതെന്ന്’ ; കട്ട കലിപ്പില്‍ കുട്ടി , വീഡിയോ കാണാം
Variety

‘മാന്യമായിട്ട് പറഞ്ഞാ പോരേ പന്ത് അങ്ങോട്ട് അടിച്ച് വിടരുതെന്ന്’ ; കട്ട കലിപ്പില്‍ കുട്ടി , വീഡിയോ കാണാം

കസേര വിട്ടുകൊടുത്തില്ല ; സബ് കളക്ടറും ഡോക്ടറും തമ്മിൽ  തർക്കം ; വൈറലായി വീഡിയോ
Variety

കസേര വിട്ടുകൊടുത്തില്ല ; സബ് കളക്ടറും ഡോക്ടറും തമ്മിൽ തർക്കം ; വൈറലായി വീഡിയോ

പെരുമ്പാമ്പിന്‍റെ ആക്രണത്തിൽ നിന്നും സാഹസികമായി രക്ഷപ്പെട്ടു വീട്ടമ്മ ; സോഷ്യൽ മീഡിയയിൽ വൈറലായി കുറിപ്പ്
Variety

പെരുമ്പാമ്പിന്‍റെ ആക്രണത്തിൽ നിന്നും സാഹസികമായി രക്ഷപ്പെട്ടു വീട്ടമ്മ ; സോഷ്യൽ മീഡിയയിൽ വൈറലായി കുറിപ്പ്

ലോറിയുടെ ബോണറ്റ് കുത്തിയടര്‍ത്തി കാട്ടാന ; വൈറലായി വീഡിയോ
Variety

ലോറിയുടെ ബോണറ്റ് കുത്തിയടര്‍ത്തി കാട്ടാന ; വൈറലായി വീഡിയോ

Discussion about this post

Find Us on Facebok

LATEST

എല്ലാ ജീവനും വിലയുണ്ട്; മെട്രോയിൽ കുടിങ്ങിയ പൂച്ചയെ രക്ഷിച്ച കേരള ഫയർ ഫോഴ്സിനും നാട്ടുകാർക്കും ഓൺലൈൻ ആരാധകരുടെ അഭിനന്ദന പ്രവാഹം

റിപ്പോർട്ടിങ്ങിനിടെ ‘ചക്രവര്‍ത്തി’യായി പാക് മാധ്യമപ്രവർത്തകൻ ; വീഡിയോ കണ്ട് ചിരിയടക്കാൻ കഴിയുന്നില്ലെന്ന് ട്വീറ്റർ ഉപയോക്താക്കൾ

‘മാന്യമായിട്ട് പറഞ്ഞാ പോരേ പന്ത് അങ്ങോട്ട് അടിച്ച് വിടരുതെന്ന്’ ; കട്ട കലിപ്പില്‍ കുട്ടി , വീഡിയോ കാണാം

കസേര വിട്ടുകൊടുത്തില്ല ; സബ് കളക്ടറും ഡോക്ടറും തമ്മിൽ തർക്കം ; വൈറലായി വീഡിയോ

പെരുമ്പാമ്പിന്‍റെ ആക്രണത്തിൽ നിന്നും സാഹസികമായി രക്ഷപ്പെട്ടു വീട്ടമ്മ ; സോഷ്യൽ മീഡിയയിൽ വൈറലായി കുറിപ്പ്

ലോറിയുടെ ബോണറ്റ് കുത്തിയടര്‍ത്തി കാട്ടാന ; വൈറലായി വീഡിയോ

അറസ്റ്റിലായ ഞരമ്പൻമാരുടെ പേരുവെളിപ്പെടുത്തിയ വനിതാ, ശിശുക്ഷേമ വകുപ്പ് സെക്രട്ടറിയുടെ പോസ്റ്റിന് ഓൺലൈൻ ആരാധകരുടെ നിറഞ്ഞ കൈയടി

ദുൽഖറിന്റെ പാട്ടുമായ് അദ്വൈത് ജയസൂര്യ സംവിധാനം ചെയ്ത വെബ് സീരീസ് ഒരു സര്‍ബത്ത് കഥയുടെ ആദ്യഭാഗം പുറത്തിറങ്ങി

തന്റെ പ്രണയ രഹസ്യം സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തി താരപുത്രി

”എന്നെക്കാളേറെ അവളെ സ്നേഹിച്ച മറ്റൊരു കാമുകൻ ഉണ്ടെന്നറിഞ്ഞപ്പോൾ തീർത്തും തളർന്നുപോയി” അർബുദത്തിനെതിരെ പോരാടുന്ന യുവതിയുടെ ഭർത്താവിന്റെ ഫേസ്ബുക് കുറിപ്പ് വൈറലാകുന്നു

ആരാധകരുടെ മനം കവരുമൊരു താരസെൽഫി

ഈ റസ്റ്റോറന്റിൽ നിങ്ങൾ ഭക്ഷണം കഴിക്കുമ്പോൾ നിങ്ങളുടെ പാദങ്ങൾ ശുചീകരിക്കാൻ ഒരു വലിയ കൂട്ടം തന്നെയുണ്ട്

വീട്ടിൽ നിന്ന് പഠിപ്പിച്ച് വിടുന്നത് ഇങ്ങനെയാണ്. നീ അവരോടൊന്നും കൂട്ടുകൂടരുത് അവരൊക്കെ മുസ്ലിം ആണെന്ന് പറഞ്ഞാൽ. ഒന്നാലോചിച്ച് നോക്കൂ. നമ്മുടെ നാട് ഏങ്ങോട്ട് പോകുന്നുവെന്ന്” തന്റെ പേരകുട്ടിക്കുണ്ടായ അനുഭവം പങ്കുവെച്ച് പ്രസംഗവേദിയിൽ ജസ്റ്റിസ് കെമാൽ പാഷ

നായകൾക്കിടയിൽ ഒരു ‘ഹൾക്ക്! ഇളം പച്ച നിറത്തിലുള്ള നായക്കുട്ടി വൈറലാകുന്നു

മത്സ്യങ്ങളെ തീറ്റുന്ന ‘ദയാലുവായ’ താറാവ്; വീഡിയോ ഓൺലൈൻ ആരാധകരുടെ കൈയടി നേടുന്നു

ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും യാത്രക്കാരിയുടെ പേഴ്‌സ് തട്ടിപ്പറിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

ഈജിപ്‌ഷൻ പിരമിഡുകൾക്ക് മുകളിൽ നിന്നൊരു വീഡിയോ; പിരിമിഡിന് മുകളിലേക്ക് പാഞ്ഞുകയറിയ യൂട്യൂബർ വിറ്റാലിക്ക് ഈജിപ്ത് പോലീസ് വക എട്ടിന്റെ പണി

മലയാളികളുടെ മനസ്സിൽ ചേക്കേറിയ നിത്യഹരിത ജോഡികൾ വീണ്ടുംവരികയാണ്; സുരേഷ്ഗോപി ശോഭന കൂട്ടുകെട്ടിന്റെ തിരിച്ചുവരവ് ട്വിറ്ററിൽ പങ്കുവെച്ച് ദുൽഖർ

എംജിആറായി അരവിന്ദ് സ്വാമി; കങ്കണ റണൗത് ജയലളിതയുടെ വേഷം കൈകാര്യം ചെയ്യുന്ന ‘തലൈവി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വൈറലാകുന്നു

ആമസോൺ സിഇഒ ജെഫ് ബെസോസിനെ ഹിന്ദി പറയിച്ച് ബോളിവുഡ് താരം ഷാരൂഖ് ഖാൻ; വീഡിയോ സോഷ്യൽ മീഡിയയിൽ നിറയുന്നു

  • Home
  • Movie & Gossips
  • Variety
© 2018 Viral Vartha
No Result
View All Result
  • Home
  • Movie & Gossips
  • Variety

© 2018 Viral Vartha