എല്ലാവരുടെ ഉള്ളിലും ഒരു തേങ്ങൽ ബാക്കിയാക്കിയാണ് വയലിൻ മാന്ത്രികൻ ബാലഭാസ്കർ നമ്മെ വിട്ടു പിരിഞ്ഞത്. അദ്ദേഹത്തിന്റെ ഓർമ്മക്കായി സുഹൃത്തുക്കൾ പലരെയും സംഗീതത്തിലൂടെ അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചിരുന്നു. സ്റ്റീഫൻ ദേവസ്സി മുതൽ തുടങ്ങും ആ നിര.
ഇപ്പോൾ നൃത്തം കൊണ്ട് ആദരമൊരുക്കിയിരിക്കുകയാണ് കൊച്ചി കാക്കനാട്ടെ ക്ഷേത്ര നൃത്തവിദ്യാലയത്തിലെ രഞ്ജിനി, മിഥില, ലക്ഷ്മി എന്നീ വിദ്യാര്‍ത്ഥിനികള്‍. ഇവരുടെ നൃത്തരംഗം ഇതിനകം സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധനേടിക്കഴിഞ്ഞു.
വയലിൻ മാന്ത്രികന് വേണ്ടി എന്തെങ്കിലും ചെയ്യണം എന്ന ചിന്തയിൽ നിന്നുമാണ് ഇങ്ങനെ ഒരു ആശയം പിറന്നതെന്ന് നര്‍ത്തകരില്‍ ഒരാളായ രഞ്ജിനി പറഞ്ഞു. ഇവര്‍ മൂന്നുപേരും സെന്റ് തെരേസാസ് കോളേജില്‍ ഒരുമിച്ച് പഠിച്ചവരും ഇപ്പോള്‍ എംഎ ഭരതനാട്യം പൂര്‍ത്തിയാക്കിയവരുമാണ്.
ബാലഭാസ്‌ക്കറിന്റെ സംഗീതത്തിന്റെ അകമ്പടിയിൽ ആണ് നൃത്തം ചിത്രീകരിച്ചിരിക്കുന്നത്. രഞ്ജിനിയും മിഥിലയും ചേര്‍ന്നാണ് നൃത്തസംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.
Discussion about this post