ബൈസൈക്കിൾ തീവ്‌സ്, സൺഡേ ഹോളിഡേ എന്നി ചിത്രങ്ങൾക്ക് ശേഷം ജിസ്മോൻ സംവിധാനം ചെയ്യുന്ന ചിത്രം ആണ് വിജയ് സൂപ്പറും പൗർണ്ണമിയും. ആസിഫ് അലി, ഐശ്വര്യ ലക്ഷ്മി എന്നിവർ ആണ് ചിത്രത്തിലെ നായകനും നായികയും. അല്ലു അർജുന് മലയാളത്തിൽ ശബദം നൽകി പ്രശസ്തൻ ആയ ആളാണ് ജിസ്മോൻ. ചിത്രത്തിന്റെ ടീസർ ഇന്നലെ പുറത്തിറങ്ങി.
ന്യൂ സൂര്യ ഫിലിമ്സിന്റെ ബണ്ണീരിൽ എകെ സുനിൽ ആണ് ചിത്രം നിർമിക്കുന്നത്. റെൻഡിവെ ആണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീതം പ്രിൻസ് ജോർജ്. പശ്ചാത്തലസംഗീതം 4 മ്യൂസിക്‌സ്. ആസിഫ് അലിക്ക് പുറമെ ബാലു വർഗീസ്, അജു വർഗീസ്, സിദ്ദിഖ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു.
Discussion about this post