തമിഴ് സിനിമയിലെ പ്രണയ ജോഡികളാണ് ലേഡി സൂപ്പർസ്റ്റാർ നയൻതാരയും സൂപ്പർ സംവിധായകൻ വിഘ്‌നേശ് ശിവനും. ഇവരുടെ പ്രണയം ഇപ്പോൾ ടോളിവുഡിൽ ചർച്ച വിഷയമാണ്. ഇവർ ഒരുമിച്ചുള്ള ചിത്രങ്ങളും വിഡിയോകളും ഇപ്പോഴും സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. വിവാഹത്തിന് ഒരുങ്ങുന്നു എന്ന സൂചനകള്‍ നല്‍കിയ ഇരുവരും കുറച്ചു നാളുകളായി പൊതു വേദികളിലും തങ്ങളുടെ പ്രണയം മറച്ചുവെക്കാറില്ല.
ഇരുവരും പഞ്ചാബിലെ സുവർണ ക്ഷേത്രം സന്ദർശനം നടത്തിയ ഫോട്ടോകളും വിഡിയോയും കഴിഞ്ഞ ആഴ്ച പുറത്തുവന്നിരുന്നു. സെപ്റ്റംബര്‍ 15ന് വിഘേനേഷിന്റെ ജന്‍മദിനം ആഘോഷിക്കാന്‍ ചേര്‍ന്ന് ഇരുവരും ചേര്‍ന്ന് നടത്തിയ വെക്കേഷന്‍ യാത്രയുടെ പുതിയൊരു വീഡിയോ എത്തിയിരിക്കുകയാണ്. വിഡിയോയിൽ ഒരു ഗെയിമിൽ വിഘ്‌നേശിനെ തോല്പിച്ച് തുള്ളി ചാടുന്ന നയൻതാരയെ കാണാനും സാധിക്കും.
https://youtu.be/aGHJHkt9jlY
നയൻസിനെ നായികയാക്കി വിഘ്‌നേശ് നാനും റൗഡി താൻ എന്ന ചിത്രം സംവിധാനവും ചെയ്തിട്ടുണ്ട്. ഇപ്പോൾ നയൻസ് നായികയായ രണ്ടു ചിത്രങ്ങൾ ഒരുമിച്ച് സൂപ്പർഹിറ്റ് ആയികൊണ്ടിരിക്കുകയും ചെയ്യുകയാണ്.
Discussion about this post