ലിഫ്റ്റിന് ഉള്ളിൽ വെച്ച് ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച ഒരു യുവാവിനെ തിരികെ അതിശക്തമായി ആക്രമിക്കുന്ന ഒരു യുവതിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. ലിഫ്റ്റിന് ഉള്ളിലെ ക്യാമെറയിൽ പതിഞ്ഞ ദൃശ്യങ്ങളിൽ യുവാവ് അവൾ അറിയാതെ അവളുടെ പിന്നിലൂടെ കടന്നു പിടിക്കാൻ നിൽക്കുന്നത് കാണാം. ആ സമയം അവൾ മൊബൈലിൽ എന്തോ ശ്രദ്ധിച്ചു കൊണ്ടിരിക്കുകയായിരുന്നു. അവൻ അടുത്തേക്ക് എത്തുമ്പോൾ അവൾ മൊബൈൽ ബാഗിൽ ഇട്ടതിനു ശഷം അവനിൽ നിന്നും കുതറി മാറുന്നു.
അവൻ വീണ്ടും അത് തുടർന്ന്. ഇത്തവണ അവൻ അവളുടെ തോളിൽ കയ്യ് വയ്ക്കുന്നു. കുതറി മാറിയ യുവതി ആദ്യം അവന്റെ മുഖത്തു ശക്തിയായി ആഞ്ഞു അടിക്കുന്നു. അതിൽ വീണു പോയ യുവാവ് വീണ്ടും മുന്നിലേക്ക് വരുമ്പോൾ അവൾ അയാളുടെ ലൈംഗിക അവയവം നോക്കി ആഞ്ഞു രണ്ടു തവണ ചവിട്ടുന്നത് കാണാൻ സാധിക്കും. തറയിൽ വീണു കിടക്കുന്ന യുവാവിനെ ശ്രദ്ധിക്കാതെ അവൾ നടന്നു പോകുന്നതും കാണാൻ സാധിക്കും. വൈറൽ ആയ വീഡിയോ കണ്ട് സോഷ്യൽ മീഡിയ ഉപയോക്താക്കൾ ആ പെൺകുട്ടിയെ വാനോളം അഭിനന്ദിക്കുകയാണ്.
Discussion about this post