ഹിമാചല്‍ പ്രദേശ്:കാറുവാങ്ങാനെത്തിയ യുവതി ഷോറൂം ഇടിച്ചു തകര്‍ത്തു. ഹിമാചല്‍ പ്രദേശിലെ ഒരു ഷോറൂമിലാണ് സംഭവം നടന്നത്. കാര്‍ വാങ്ങുന്നതിനായി ഷോറൂമിലെത്തിയ യുവതി ടെസ്റ്റ് ഡ്രൈവിനായി ഡിസ്പ്ലെ വാഹനത്തില്‍ കയറി സ്റ്റാര്‍ട്ട് ചെയ്തു. എന്നാല്‍ പെട്ടെന്ന് അതിവേഗത്തില്‍ മുന്നോട്ടു കുതിച്ച കാര്‍ ഷോറൂമിന്റെ ചില്ലുകള്‍ തകര്‍ക്കുകയായിരുന്നു. കൂടാതെ മുന്‍ഭാഗത്തു നിര്‍ത്തിയിട്ടിരിക്കുന്ന രണ്ടു കാറുകളില്‍ ഇടിച്ചു. കാറില്‍ കയറുന്നതിന് മുമ്പ് യുവതി സെയില്‍സ് എക്സിക്യൂട്ടീവിനോട് വാഹനത്തിന്റെ വിശദാംശങ്ങള്‍ ചോദിച്ചറിയുന്നതും വീഡിയോയില്‍ കാണാം. സമൂഹമാധ്യമങ്ങളില്‍ വൈറലാ വീഡിയോ നിരവധി പേരാണ് കണ്ടത്.
https://youtu.be/dMV4X7SqGrY
Discussion about this post