വിജയ് ദേവരകൊണ്ടേ നോട്ട, ഗീത ഗോവിന്ദം എന്നി ചിത്രങ്ങൾക്ക് ശേഷം നായകനായി എത്തുന്ന സിനിമയാണ് ടാക്സിവാല. അർജുൻ റെഡ്‌ഡി എന്ന ഒറ്റ ചിത്രം കൊണ്ട് സൗത്ത് ഇന്ത്യൻ സെൻസേഷൻ ആയി മാറിയ നടനാണ് വിജയ്. പിന്നാലെ വന്ന ഗീത ഗോവിന്ദവും വമ്പൻ ഹിറ്റ് ആയി മാറിയിരുന്നു. ഇപ്പോൾ ചിത്രത്തിന്റെ പിന്നാലെ ഒരു വീഡിയോ ഗാനം കൂടി അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ്. ലേഡീസ് ആൻഡ് ജന്റിൽമാൻ എന്ന ഗാനത്തിന്റെ വീഡിയോ ആണ് പുറത്ത് വന്നത്.
ഒരു പ്രേതബാധ ഉള്ള കാർ നായകന് ലഭിക്കുന്നതും പിന്നെ ഉണ്ടാകുന്ന പ്രശ്നങ്ങളും ആണ് ചിത്രം ചർച്ച ചെയ്യുന്നത്.മലയാളിയായ ജേക്സ് ബിജോയ് ആണ് ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിർവഹിക്കുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത് രാഹുൽ സംക്രാന്തിയൻ എന്ന പുതുമുഖം ആണ്. സായികുമാർ റെഡ്‌ഡി ആണ് ചിത്രത്തിനായി തിരക്കഥ ഒരുക്കുന്നത്. ഛായാഗ്രഹണവും എഡിറ്റിംഗും സുജിത് സാരംഗ് നിർവഹിക്കും. മലയാളി മാളവിക നായരും ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നു.
Discussion about this post