ബിഎംഡബ്ല്യു കാറിൽ നിന്ന് ആറ് അടി നീളമുള്ള രാജവെമ്പാലയെ പുറത്തെടുക്കുന്ന വീഡിയോ ആണ് ഇപ്പോൾ വൈറൽ ആകുന്നത്. തിരുപ്പൂരിൽ നിന്നുള്ള രണ്ട് ബിസിനസുകാർ മധുരയിലേക്ക് വഴിക്കാണ് അവരുടെ കാറിനുള്ളിൽ പാമ്പ് കയറിയത്. അഗ്നിശമന സേന വന്നു നോക്കി എങ്കിലും ഒന്നും തന്നെ കണ്ടെത്താൻ കഴിഞ്ഞില്ല. പിന്നീട് ആ പുരുഷന്മാർ ബി.എം.ഡബ്ല്യു സർവീസ് സെന്റർ വിളിച്ചെങ്കിലും അത് സുരക്ഷിതം ആണെന്നും ഒരു ഉറുമ്പിന് പോലും അകത്തേക്ക് പ്രവേശിക്കാൻ കഴിയില്ല എന്നുമാണ് അവർ മറുപടി നൽകിയത്. പക്ഷെ ഇവരെ പീഡിപ്പിക്കാൻ പാമ്പ് വീണ്ടും എത്തി. വീണ്ടും ഒരു റിസ്ക്ക് എടുക്കാൻ താല്പര്യം ഇല്ലാത്തതിനാൽ അവർ വണ്ടി സർവീസ് സെന്ററിലേക്ക് കൊണ്ട് പോയി. കൂടെ ഒരു പാമ്പ് പിടുത്തക്കാരനെയും അവർ വിളിച്ചു വരുത്തി.
നീല ബിഎംഡബ്ലിയുവിന്റെ ഫ്രണ്ട് ടയർ നീക്കം ചെയ്ത വീഡിയോയിൽ ഫ്രണ്ട് ബമ്പർ വേർപിരിഞ്ഞു കിടക്കുന്നു. ഇടതു കൈയിൽ പാമ്പിൻറെ വാൽ പിടിച്ച് നിൽക്കുന്നയാളെ കാണാം. ബമ്പറിന് കീഴിൽ കുടുങ്ങിയ പാമ്പിനെ കൊണ്ടുവരാൻ വലിയ ബുദ്ധിമുട്ട് ആയിരുന്നു. അവസാനം വണ്ടി പൊളിക്കുകയാണ് ചെയ്തത്.
Discussion about this post