അലാസ്ക: മനുഷ്യ മന: സാക്ഷിയെ ഞെട്ടിക്കുന്ന വീഡിയോയാണ് ഈയിടെ പുറത്തു വന്നത്. യുഎസ് സംസ്ഥാനമായ അലാസ്കയിലെ പ്രിന്‍സ് വില്യം സൗണ്ടിലുള്ള എസ്തേര്‍ ദ്വീപില്‍ നടന്ന സംഭവമാണ് വീഡിയോയിലുള്ളത്. മഞ്ഞുമലയില്‍ കരടികളെ കൊന്ന് രസം കണ്ടെത്തുന്ന അച്ഛന്റേയും മകന്റേയും വീഡിയോയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 14നടന്ന സംഭവത്തിന്റെ വീഡിയോ പുറത്തു വിട്ടത് യുഎസിലെ ഹ്യുമെയ്ന്‍ സൊസൈറ്റി എന്ന സംഘടനയാണ്. മ ആന്‍ഡ്രൂ റെന്നര്‍ (41), മകന് ഒവന് റെന്നര്‍ (18) എന്നിവരാണ് ഈ ക്രൂരകൃത്യം നടത്തിയത്.
അലാസ്ക ഡിപ്പാര്‍ട്മെന്റ് ഓഫ് ഫിഷ് ആന്‍ഡ് ഗെയിം, യുഎസ് ഫോറസ്റ്റ് സര്‍വീസും സംയുക്തമായി നടത്തുന്ന പ്രൊജക്ടിന്റെ ഭാഗമായാണു ഈ കരടികളെ വളര്‍ത്തിയത്. മനുഷ്യസാന്നിധ്യം വര്‍ധിക്കുമ്ബോള്‍ കരടികള്‍ എങ്ങനെ അതിനോട് ഇണങ്ങിച്ചേരുമെന്നു പഠിക്കാനാണ് പദ്ധതിയുടെ ഉദ്ദേശം. ഇവിടെ കരടികളെ കൊല്ലുന്നത് നിരോധിച്ചിട്ടുണ്ട്. എന്നാല്‍ ഈ മേഖലയില്‍ എത്തിയ അച്ഛനും മകനുമാണ് ഈ ക്രൂര കൃത്യം നടത്തിയത്. ഗുഹയുടെ സമീപമെത്തി മകന് ആദ്യം അമ്മക്കരടിയെ വെടിവച്ചു. പിന്നീടാണു കുഞ്ഞുങ്ങളെ കണ്ടെത്തി. എന്നാല്‍ അമ്മ കരടിയുടെ കഴുത്തില്‍ സര്‍ക്കാര്‍ ടാഗ് കണ്ടെത്തിയതിനെ തുടര്‍ന്ന് ഉടന്‍ തന്നെ ഇരുവരം സ്ഥലം വിട്ടു.
ണ്ടു ദിവസത്തിനുശേഷം തിരിച്ചെത്തിയ ഇരുവരും കരടിയുടെ കഴുത്തിലെ ടാഗ് അഴിച്ചെടുത്ത് കുഞ്ഞുങ്ങളുടെ ജഡം ചെറിയ ബാഗുകളിലാക്കി കരടിയുടെ ജഡം മറവ് ചെയ്ത ശേഷം അവിടം വിട്ടു പോയി. കരടിയുടെ നീക്കങ്ങള്‍ അറിയാനായി പ്രദേശത്ത് സ്ഥാപിച്ചിരുന്ന ക്യാമറയില്‍ നിന്നാണ് ഇവരുടെ ക്രൂരതയുടെ ദൃശ്യങ്ങള്‍ ലഭിച്ചത്ഇക്കഴിഞ്ഞ ജനുവരിയില്‍ അച്ഛനെയും മകനെയും ശിക്ഷിച്ചു. മകന് ഒവന് റെന്നര്‍ക്ക് 30 ദിവസത്തെയും ആന്‍ഡ്രൂവിന് മൂന്നുമാസത്തെയും ശിക്ഷയാണ് വിധിച്ചത്.
Discussion about this post