പെരിയാര്‍ നദിയിലൂടെ ആനയും കുടുംബവും നീന്തുന്ന വീഡിയോ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഓഫീസറായ പ്രവീണ്‍ കസ്വാന്‍ ആണ് ഈ സുന്ദരമായ വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചത്. നിറഞ്ഞൊഴുകുന്ന പെരിയാറിലൂടെ വളരെ പ്രയാസപ്പെട്ടാണ് ആനകള്‍ മറുകരയിലേയ്ക്ക് നീന്തുന്നത്.
നല്ലൊരു പ്രഭാതത്തിനായി എന്ന ഹാഷ്ടാഗില്‍ ‘ഒരു ആന കുടുംബം സന്തോഷത്തോടെ പെരിയാര്‍ നീന്തുന്ന കാഴ്ച’ എന്ന തലക്കെട്ടോടെയായിരുന്നു കസ്വാനിന്റെ പോസ്റ്റ്. കൂടാതെ വലിയ ശരീരത്തിന് ഉടമകളായ ആനകള്‍ നല്ല നീന്തല്‍ വിദഗ്ദര്‍ ആണെന്നും അത് അവയ്ക്ക ഉന്മേഷവും നല്‍കുന്നുവെന്നും പസ്വാന്‍ പറഞ്ഞു. അവയുടെ തുമ്പിക്കൈ മുകളില്‍ ഉയര്‍ത്തിപ്പിടിച്ചാല്‍ ആനകള്‍ക്ക് മണിക്കൂറുകളോളം നീന്താന്‍ സാധിക്കുമെന്നും കസ്വാന്‍ തന്റെ പേസ്റ്റില്‍ കുറിച്ചു.
For a better #morning. An #Elephant family happily swimming across the #Periyar river. In spite of their heavy body #Elephants are excellent swimmers, gives them enough buoyancy. They can swim for hours while using their trunks for snorkeling. Courtesy: DFD Periyar TR. pic.twitter.com/EQ1iUpBCtt
— Parveen Kaswan, IFS (@ParveenKaswan) February 24, 2019
Discussion about this post