ഒരു ഉപഭോക്താവിൻറെ മുഖത്തേയ്ക്ക് ഒരു വെയിറ്റർ കേക്ക് എടുത്ത് അടിക്കുന്ന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്. ഉക്രെയ്നിലെ ഒരു റസ്റ്റോറന്റിൽ നിന്നുമാണ് 21 സെക്കന്റ് ഉള്ള വീഡിയോ പകർത്തിയിരിക്കുന്നത്. റെസ്റ്റോറന്റിൽ എത്തിയ രണ്ട് ഉപഭോക്താക്കൾ മോശമായി പെരുമാറിയത് അതിരു കടന്നപ്പോൾ ആണ് വെയ്റ്റർ ഇങ്ങനെ പ്രതികരിച്ചത്.
https://youtu.be/fmKVWIQFobw
രണ്ട് പുരുഷ വെയ്റ്റർമാർ രണ്ടു സ്ത്രീകളുമായി സംസാരിക്കുന്നത് കാണാൻ സാധിക്കും. ഞാൻ എന്തിനു നിന്റെ ഈ നശിച്ച കേക്ക് തിന്നണം എന്ന് ഒരു സ്ത്രീ ചോദിക്കുന്നതും കേൾക്കാൻ സാധിക്കും. അവസാനം പൊറുതിമുട്ടി അയാൾ തന്റെ കയ്യിൽ ഇരുന്ന വലിയ കേക്ക് അവളുടെ മുഖത്തേക്ക് അടിക്കുന്നു. ഈ സമയം എതിരെ ഇരുന്ന സ്ത്രീ വെള്ളം അയാളുടെ മുഖത്തേക്ക് ഒഴിക്കുന്നതും കാണാം. അടുത്ത നിമിഷം തന്നെ രണ്ടാമത്തെ വെയ്റ്റർ സ്വന്തം കയ്യിൽ ഇരുന്ന കേക്കും അവളുടെ മുഖത്തേക്ക് അടിക്കുന്നു.
Discussion about this post