മെർസൽ എന്ന വമ്പൻ ഹിറ്റ് ചിത്രത്തിന് ശേഷം പുറത്തിറങ്ങുന്ന വിജയ് ചിത്രമാണ് സർക്കാർ. സൂപ്പർഹിറ്റ് സംവിധായകനായ എആർ മുരുഗദോസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ഒക്ടോബര്‍ 2ന് നടക്കുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. ഗംഭീര ചടങ്ങായി നടക്കുന്ന ലോഞ്ച് എവിടെ വച്ചായിരിക്കും എന്നത് ഇതുവരെയും വ്യക്തം ആക്കിയിട്ടില്ല.
മുരുഗദോസിന്റെ മുൻ ചിത്രങ്ങൾ പോലെ സാമൂഹിക സന്ദേശം ഉള്ളൊരു എന്റെർറ്റൈനെർ ആയിരിക്കും ചിത്രം ആണെന്നാണ് വിവരം. ലാസ് വെഗസില്‍ വെച്ചുള്ള ഗാനരംഗത്തിന്റെ ചിത്രീകരണത്തിന് ശേഷം അടുത്തിടെയായിരുന്നു വിജയ് തിരിച്ചെത്തിയത്. വിജയ്‍ക്കു പുറമേ വരലക്ഷ്‍മി ശരത് കുമാറാണ് ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. എ ആര്‍ റഹ്‍മാൻ സംഗീതസംവിധാനം നിര്‍വഹിക്കുന്നു.
Discussion about this post