ഫഹദിനെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് വരത്തൻ. ചിത്രം നിറഞ്ഞ തീയേറ്ററുകളിൽ ഇപ്പോഴും ഓടിക്കൊണ്ടിരിക്കുകയാണ്. ഒരു സർവൈവൽ ആക്ഷൻ ത്രില്ലർ ജോണറിൽ പെടുത്താവുന്ന ചിത്രത്തിൽ ഐശ്വര്യ ലക്ഷ്മി ആണ് നായികാ വേഷത്തിൽ എത്തുന്നത്. ഷറഫുദീൻ, അർജുൻ അശോക് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. വരത്തനിലെ ക്ലൈമാക്‌സ് രംഗങ്ങളും സംഘടനവുമാണ് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടത്. ക്ലൈമാക്‌സില്‍ ചെളിയില്‍ കിടന്നുള്ള സ്റ്റണ്ട് കഴിഞ്ഞ് ഫഹദും ഷറഫുദ്ദീനും ചേര്‍ന്ന് ഒപ്പിച്ച ഒരു കുസൃതിയുടെ വിഡിയോ ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്. ഫഹദ് തന്നെയാണ് വിഡിയോ ഫേസ്ബുക്കില്‍ പങ്കുവെച്ചത്.
https://www.facebook.com/FahadhFaasil/videos/246514419316362/
നസ്രിയ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. ലിറ്റിൽ സ്വയമ്പ് ആണ് ചിത്രത്തിൽ ഛായാഗ്രഹണം കൈകാര്യം ചെയ്തിരിക്കുന്നത്. മികച്ച പ്രതികരണം ആണ് ഛായാഗ്രഹത്തിനു ലഭിക്കുന്നത്. സുഷിൻ ശ്യാം ആണ് ചിത്രത്തിന്റെ സംഗീത വിഭാഗം കൈകാര്യം ചെയ്യുന്നത്.
Discussion about this post