വാമ്പയർ ശവകുടീരം’ സാങ്കേതികവിദ്യയുടെ ഉപയോഗത്തിൽ കുഴിച്ചു മൂടിയ 10 വയസുള്ള കുട്ടിയുടെ തലയോട്ടി അടക്കമുള്ള കാര്യങ്ങൾ കണ്ടെത്തി. അരിസോണ സർവകലാശാല, സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞൻമാർ 10 വയസുള്ള മലേറിയ രോഗം ബാധിച്ച കുട്ടിയുടെ മൃതദേഹം ആണ് കണ്ടെത്തിയത്. കുഞ്ഞിന്റെ വായിൽ കല്ല് കയറ്റി വച്ച് കുഴിച്ചുമൂടുന്ന രീതിയാണ് വാമ്പയർ ശവകുടീരം എന്ന് പറയുന്നത്. ഇറ്റാലിയൻ പ്രദേശമായ അമ്പ്റിയിലെ അസാധാരണമായ രീതിയായിരുന്നു ഇത്.
അഞ്ചാം നൂറ്റാണ്ടിന്റെ മധ്യത്തോടെ മാരകമായ ഒരു മലേറിയ സംഭവം ജനസംഖ്യയിൽ വലിയൊരു ഭാഗത്തെ തുടച്ചുനീക്കിക്കഴിഞ്ഞപ്പോൾ വാമ്പയർ സംസ്കാരത്തിന്റെ ഉപയോഗം വളരെ അധികമായി വർധിച്ചിരുന്നു. മരിച്ചവർക്കും രോഗം പടർത്താൻ കഴിയും എന്നാണ് പ്രദേശവാസികൾ വിശ്വസിച്ചിരുന്നത്. വായിൽ കല്ല് വയ്ക്കുന്നതിലൂടെ അണുബാധ ശരീരത്തിന് ഉള്ളിൽ തന്നെ നില്ക്കും എന്നാണ് അവർ വിശ്വസിച്ചിരുന്നത്.
Discussion about this post