ധനുഷിനെ നായകനാക്കി വെട്രിമാരൻ ഒരുക്കുന്ന ചിത്രമാണ് വടചെന്നൈ. ആടുകളം എന്ന ചിത്രത്തിന് ശേഷം ധനുഷും വെട്രിമാരനും ഒന്നിക്കുന്ന ചിത്രവും ആണിത്. ചിത്രത്തിലേ വലിയൊരു ഭാഗം ജയിലിലാണ്. കൂറ്റന്‍ ജയിലിന്റെ സെറ്റൊരുക്കുകയായിരുന്നു. ചിത്രത്തിന്റെ മറ്റ് പല ലൊക്കേഷനുകളും സെറ്റിട്ടാണ് തയാറാക്കിയത്. ധനുഷിന്റെ വണ്ടര്‍ ബാര്‍ ഫിലിംസും ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നു നിര്‍മ്മിച്ചിരിക്കുന്ന ഈ ചിത്രത്തില്‍ സമുദ്രക്കനി, ഐശ്വര്യ രാജേഷ്, ആന്‍ഡ്രിയ എന്നിവരും അഭിനയിച്ചിട്ടുണ്ട്.
“ദി ലൈഫ് ഓഫ് വട ചെന്നൈ” എന്നുതുടങ്ങുന്ന ഒരു വീഡിയോയാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. ഈ വരുന്ന ഒക്ടോബര്‍ പതിനേഴിന് വട ചെന്നൈ റിലീസ് ചെയ്യും. മൂന്നു ഗെറ്റപ്പുകളില്‍ ആണ് ധനുഷ് ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ആടുകളം എന്ന ചിത്രത്തിലൂടെ ധനുഷിന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടി കൊടുത്ത സംവിധായകന്‍ ആണ് വെട്രിമാരന്‍.
Discussion about this post