വെട്രി മാരൻ ധനുഷിനെ നായകനാക്കി വീണ്ടും സംവിധാനം ചെയ്യുന്ന ചിത്രമാണ് വടചെന്നൈ. വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രം തനി നാടൻ ഗ്യാങ്സ്റ്റർ കഥയാണ് പറയുന്നത്. വിസാരണൈ എന്ന ചിത്രത്തിന് ശേഷം അദ്ദേഹം സംവിധാനം ചെയ്യുന്ന ചിത്രവും ആണിത്. ഓസ്ക്കാർ എൻട്രി വരെ പോയ ചിത്രം ആയിരുന്നു വിസാരണൈ. ഇതിനു മുൻപ് ധനുഷിനെ നായകനാക്കി അദ്ദേഹം പൊല്ലാതവൻ, ആടുകളം എന്നി ചിത്രങ്ങൾ സംവിധാനം ചെയ്തിരുന്നു. ആടുകളത്തിനാണ് ധനുഷിന് ദേശിയ അവാർഡ് ലഭിച്ചത്. ഇപ്പോൾ ചിത്രത്തിലെ ജയിൽ മേക്കിങ് വീഡിയോ അണിയറപ്രവർത്തകർ പുറത്തുവിട്ടു.
ചിത്രം ഒരു ട്രിലജി ആണെന്നാണ് പുറത്തു വരുന്ന വിവരം ധനുഷും വെട്രിമാരനും ലൈക പ്രൊഡക്ഷൻ കമ്പനിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സമുദ്രക്കനി, ആൻഡ്രിയ, ഐശ്വര്യ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറിനൊക്കെ മികച്ച പ്രതികരണമാണ് ലഭിച്ചത്. സന്തോഷ് നാരായണൻ ആണ് ചിത്രത്തിലെ സംഗീതം കൈകാര്യം ചെയ്യുന്നത്. വേൽരാജ് ആണ് ഛായാഗ്രഹണം. ധനുഷിന്റെ സൂപ്പർഹിറ്റ് ചിത്രമായ വേലയില്ല പട്ടധാരിയുടെയും തങ്കമകന്റെയും സംവിധായകൻ ആണ് വേൽരാജ്.
Discussion about this post