ലോകത്ത് ഏറ്റവും കൂടുതൽ ആരാധകർ ഉള്ളതും ഏറ്റവും കൂടുതൽ ആളുകൾ കാണാൻ മടിക്കുന്നതുമായ ഒരു സിനിമ ജോണർ ആണ് ഹൊറർ. പക്ഷെ ഇപ്പോൾ വരുന്ന പഠനങ്ങൾ അനുസരിച്ച് ഹൊറാർ സിനിമകൾ കാണുന്നത് നമ്മുടെ ആരോഗ്യത്തിനു നല്ലത് ആണെന്നാണ്.
ഏതാണ്ട് 200 കലോറി ഊർജ്ജം വരെ കളയാൻ ഇവ സഹായിക്കുന്നു
നമ്മുടെ ശരീരത്തിലെ കൊഴുപ്പ് കുറക്കാൻ ജിമ്മിൽ പോകാൻ സമയം ഇല്ലേ. പേടിക്കേണ്ട 90 മിനുട്ടുള്ള ഒരു പ്രേതപ്പടം കണ്ടാൽ നിങ്ങളുടെ 113 കലോറി കൊഴുപ്പ് കുറയും എന്നാണ് പറയപ്പെടുന്നത്. 30 മിനിറ്റ് നടത്തം കൊണ്ട് കുറയുന്ന അത്രയും ആണിത്.
ഉത്കണ്ഠയെ നേരിടാൻ ഇത് നമ്മളെ സഹായിക്കും
നമ്മൾ ഒരു ഹൊറർ പടം കാണുമ്പോൾ നമ്മുടെ തലച്ചോർ ഫൈറ്റ് ഓർ ഫ്‌ളൈറ്റ് റെസ്പോൺസ് ട്രിഗർ ചെയ്യും. നമ്മുടെ ശരീരത്തിൽ അഡ്രിനാലിൻ, ഗ്ലൂക്കോസ്, കാർട്ടിസോൾ എന്നിവ ഇത് കൂട്ടുന്നു . സ്ഥിരം ഹൊറർ സിനിമകൾ കാണുന്നതിലൂടെ ഈ ലോകത്തുള്ള ബാക്കി അപകടങ്ങളെ നമ്മുക്ക് ഉത്കണ്ഠയില്ലാതെ നേരിടാൻ സാധിക്കും.
നമ്മുടെ തലച്ചോറിന്റെ പ്രവർത്തനം വർധിപ്പിക്കുന്നു
നമ്മൾ ഹൊറർ പടങ്ങൾ കാണുമ്പോൾ നമ്മുടെ തലച്ചോറിന്റെ പ്രവർത്തനം വർധിക്കാനായി ഒരു ന്യൂറോ ട്രാൻസ്മിറ്റർ പുറപ്പെടുവിക്കും ഇത് നമ്മളെ ശ്രദ്ധാലുവാക്കാൻ സഹായിക്കുന്നു.
നിങ്ങളുടെ ബന്ധത്തിന് ശക്തിപകരാൻ നല്ലതാണ്
നമ്മൾ ഭയന്നിരിക്കുമ്പോൾ നമ്മുടെ തലച്ചോർ ഡോപാമൈൻ,സെറാടോണിന് എന്ന്നിങ്ങനെയുള്ള ഫീൽ ഗുഡ് കെമിക്കലുകൾ പുറത്തുവിടുന്നു. നമ്മുക്ക് ഒരാളോട് ഇഷ്ടം തോന്നുമ്പോൾ പുറപ്പെടുവിക്കുന്ന കെമിക്കലുകൾ ആണിത്.
Discussion about this post