എല്ലാ ആരാധകരും ഒരുപോലെ ഇഷ്ടപ്പെടുന്ന താരദമ്പതികളാണ് സൂര്യയും ജ്യോതികയും. വിവാഹം കഴിഞ്ഞും ഇരുവരും സിനിമയില്‍ തങ്ങളുടെ സാനിധ്യം അറിയിക്കുന്നുമുണ്ട്. ഇപ്പോള്‍ തങ്ങളുടെ പ്രണയകാലത്തെ ഓര്‍ത്തെടുക്കുകയാണ് ഇരുവരും.2006 സെപ്തംബറിലാണ് ഇരുവരും വിവാഹിതരായത്. ഏഴോളം സിനിമകളില്‍ ഒന്നിച്ചഭിനയിച്ചതിന് ശേഷമാണ് ഇരുവരും വിവാഹിതരായത്.
സൂര്യയാണ് ആദ്യം പ്രണയാഭ്യര്‍തഥന നടത്തിയതെന്നും എന്നാല്‍ സൂര്യയുടെ ചോദ്യത്തിന് അധികം ആലോചിക്കാതെ തന്നെ തനിക്ക് മറുപടി നല്കാന്‍ സാധിച്ചെന്നും ജ്യോതിക പറഞ്ഞു. വിവാഹമാണ് ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള മുഹൂര്‍ത്തമെന്നും ഷൂട്ടിങ്ങിനെക്കാള്‍ തനിക്ക് പ്രിയപ്പെട്ടത് കുടുംബവുമൊത്തുള്ള മനോഹര നിമിഷങ്ങളാണെന്നും ജ്യോതിക കൂട്ടിച്ചേര്‍ത്തു.
പത്ത് വര്‍ഷത്തോളം സിനിമയില്‍ താന്‍ നിറഞ്ഞു നിന്നിരുന്നു, എന്നാല്‍ അതിനേക്കാളും തനിക്ക് പ്രിയപ്പെട്ടത് വിവാഹ ശേഷമുള്ള ജീവിതമാണെന്നും ജ്യോതിക വെളിപ്പെടുത്തി. ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇരുവരും തങ്ങളുടെ പ്രണയത്തെക്കുറിച്ച് തുറന്നു പറഞ്ഞത്.
Discussion about this post