സർജിക്കൽ സ്ട്രൈക്കിനെ അടിസ്ഥാനമാക്കി ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രം ആണ് ഉറി. 2016 ൽ ജമ്മു കശ്മീരിലെ ഉറി സൈനിക ക്യാമ്പിൽ നടന്ന ആക്രമണവും അതിനു അനുബന്ധമായി ഇന്ത്യ നടത്തിയ സർജിക്കൽ സ്ട്രൈക്കും ആധാരമാക്കി ഒരുങ്ങുന്ന ചിത്രമാണിത്. വിക്കി കൗശൽ, പരേഷ് റാവൽ, യാമി ഗൗതം എന്നിവരാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ആദ്യ ടീസർ പുറത്തിറങ്ങി.
ആക്രോശ്, തേസ് എന്നി ചിത്രങ്ങളുടെ തിരക്കഥ ഒരുക്കിയ ആദിത്യ ധർ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. റോണി സ്ക്രൂവാല ആണ് ചിത്രം നിർമ്മിക്കുന്നത്. സൂപ്പർഹിറ്റ് ആയ മാൻമാർസിയാൻ എന്ന ചിത്രത്തിന് ശേഷം വിക്കി കൗശൽ നായകൻ ആകുന്ന ചിത്രമാണിത്.
Discussion about this post