മലയാളത്തിലെ മസിൽ മാൻ ആണ് ഉണ്ണിമുകുന്ദൻ. യുവാക്കളുടെ ഇടയിൽ മസിൽ അളിയൻ എന്നറിയപ്പെടുന്ന ഉണ്ണി എല്ലാവരുടെയും പ്രിയങ്കരൻ ആണ്. ഏതു കോളേജിൽ പോയാലും അവിടെ ഉള്ള കുട്ടികളെ കയ്യിൽ എടുക്കുക എന്നത് ഉണ്ണിയുടെ സ്ഥിരം രീതിയാണ്. ചിലപ്പോൾ അവരോടൊപ്പം പുഷ് അപ്പ് എടുത്തും ഒക്കെ ആണ് അവരെ കയ്യിൽ,എടുക്കുക. ഇപ്പോൾ ഉണ്ണി മുകുന്ദന്റെ വീഡിയോ വൈറൽ ആവുകയാണ്.
https://www.facebook.com/palacharakukachavadam/videos/198590594376973/
ഉണ്ണി മുകുന്ദനെ കാണാൻ നിന്ന ഒരു കൂട്ടം ആളുകൾ കാരണം ഒടിഞ്ഞു വീണ വേലിയെ താങ്ങി നിർത്തി അവരുടെ സഹായത്തോടെ തന്നെ അത് ഉയർത്തി ഒരുപാട് പേർക്ക് പരിക്ക് പറ്റാതെ രക്ഷിക്കുകയാണ് ഉണ്ണി ചെയ്തത്. ഇപ്പോൾ ഈ പ്രവർത്തി കാരണം ഉണ്ണിയെ എല്ലാരും സോഷ്യൽ മീഡിയയിൽ വാഴ്ത്തുകയാണ്. നായകനായും വില്ലനായും സഹനടനായും മലയാള സിനിമയിലും തെലുങ്കിലും ഒക്കെ തിളങ്ങി നിൽക്കുന്ന സമയം ആണ് ഉണ്ണിയുടേത്. ഇത്തരം പ്രവർത്തികൾ അദ്ദേഹത്തിന്റെ താര പ്രഭ കൂട്ടുന്നു.
Discussion about this post