കാറ്റ് എന്ന ചിത്രത്തിന് ശേഷം അരുൺ കുമാർ അരവിന്ദ് ആസിഫ് അലി, ഫർഹാൻ ഫാസിൽ, ലാൽ ജൂനിയർ എന്നിവരെ പ്രധാന കഥാപത്രങ്ങളാക്കി ഒരുക്കുന്ന ചിത്രമാണ് അണ്ടർവേൾഡ്. വളരെ സമയമെടുത്തു സിനി ഒരുക്കുന്ന സംവിധായകൻ ആണ് അരുൺകുമാർ അരവിന്ദ്. അദ്ദേഹം ഇതുവരെ ചെയ്തത് എല്ലാം വ്യത്യസ്തമായ ചിത്രങ്ങൾ ആണ് എന്നതാണ് പ്രത്യേകത. അണ്ടർവേൾഡ് ന്റെ മോഷൻ പോസ്റ്റർ ഇന്നലെ പുറത്തിറങ്ങി.
അണ്ടര്‍വേള്‍ഡിന്‍റെ തിരക്കഥ ഒരുക്കുന്നത് ഷിബിന്‍ ഫ്രാന്‍സിസാണ്. ഡി 14 എന്റെർറ്റൈന്മെന്റ്സ് ആണ് ചിത്രം നിർമിക്കുന്നത്. അലക്സ് പുളിക്കൽ ആണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. യാക്സാൻ ഗാരി പെരേറിയ, നേഹ നായർ എന്നിവരാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്.
Discussion about this post