കുട്ടികൾ ലോകം കീഴടക്കുകയും ലോകത്തെ നീലയാക്കി മാറ്റുകയും ചെയ്യുന്നു’ – ഐക്യരാഷ്ട്രസഭയുടെ 2018-ലെ യൂണിവേഴ്സൽ കുട്ടികളുടെ ദിനത്തിന്റെ തീം. സാർവദേശീയ ശിശുദിനം നവംബർ 20 ന് ലോകമെമ്പാടും ആഘോഷിക്കുന്നു. 1954 ൽ സ്ഥാപിതമായ ഈ ആചരണം, അന്തർദേശീയമായ കൂട്ടായ്മകൾ, ലോകവ്യാപകമായി കുട്ടികൾക്കിടയിൽ അവബോധം, കുട്ടികളുടെ ക്ഷേമം എന്നിവയ്ക്ക് വേണ്ടി ആണ് നടത്തുന്നത്.
1959 ൽ യുഎൻ ജനറൽ അസംബ്ലി “കുട്ടികളുടെ അവകാശങ്ങൾ” എന്ന പ്രഖ്യാപനം സ്വീകരിച്ച ദിവസമാണ് നവംബർ 20. ലോകമെമ്പാടുമുള്ള കുട്ടികൾക്കായി യുനിസെഫ് ഈ വർഷം പ്രത്യേക പദ്ധതികൾ ആസൂത്രണം ചെയ്തിട്ടുണ്ട്.
എല്ലാ കുട്ടികളും സ്കൂളിൽ പോകുന്നതും ദോഷങ്ങളിൽ നിന്ന് സുരക്ഷിതമായി നിൽക്കുന്നതുമായ ഒരു ലോകത്തെ സൃഷ്ടിക്കുന്നതിന് ഈ അന്തർദേശീയ ശിശുദിനം ആഘോഷിക്കണം എന്നാണ് അവർ പറയുന്നത്. ആ ദിവസം നീല ആയി ഇരിക്കണം എന്നാണ് അവർ പറയുന്നത്.
Discussion about this post