സർക്കാറിന്റെ ഇന്റലിജൻസ് വിഭാഗത്തെ സംബന്ധിച്ചിടത്തോളം, അവർ നിഴലിൽ ജോലിചെയ്യുന്നത് തികച്ചും സ്വാഭാവികമാണ്. എന്നാൽ യൂകെയിലെ ചാര ഏജൻസി ആരംഭിച്ച ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഉപയോക്താക്കളെ അവരുടെ ലോകത്തിലൂടെ ഒരു യാത്രക്ക് തന്നെ കൂട്ടികൊണ്ട് പോകുന്നുണ്ട്.
https://www.instagram.com/p/BpmOEJFg15H/
പുറം ലോകത്തേക്ക് ട്വിറ്റര് വഴി എത്തിയ ആദ്യ ചാര ഏജൻസി ആണ് ബ്രിട്ടീഷുകാരുടേത് . അത് 2 വർഷങ്ങൾക്ക് മുൻപായിരുന്നു. ഇപ്പോൾ ഫോട്ടോ ഷെറിങ് ആപ്പിലൂടെ അവർ വീണ്ടും എത്തുകയാണ്. തുടങ്ങി മണിക്കൂറുകൾക്കകം 4000 ത്തിൽ അധികം ഫോള്ളോവെഴ്‌സ് അവർ നേടി കഴിഞ്ഞു.
അവരുടെ ഒന്നാം പോസ്റ്റിൽ ഹെഡ്ക്വാർട്ടേഴ്സിന് പുറത്തുള്ള ഒരു അടയാളം ഏജൻസി പങ്കുവച്ചു, ‘ഫോട്ടോഗ്രാഫി പാടില്ല’ എന്ന ബോർഡാണ് ഇത്. അവരുടെ ജോലികൾ എന്തൊക്കെ ആണെന്നും അവിടെ എന്തൊക്കെയാണ് ഉള്ളതെന്നും ഒരു ഇൻസ്റ്റാഗ്രാം പരമ്പരയിൽ അവർ വ്യക്തമാക്കി.
Discussion about this post