ലണ്ടന്‍: 12 വര്‍ഷം മുമ്പ് നഷ്ടപ്പെട്ട മോതിരം തിരിച്ചു കിട്ടി. ലണ്ടനിലാണ് അമ്പരപ്പിക്കുന്ന കഥ നടന്നത്. ഇതില്‍ ഏറ്റവും വിചിത്രമായത് എന്തെന്നു വച്ചാല്‍ ഈ 12 വര്‍ഷവും മോതിരം ഇത് നഷ്ടപ്പെട്ട പെണ്‍കുട്ടിയുടെ മൂക്കിനകത്തായിരുന്നു. ലണ്ടനിലെ ബ്യൂട്ടീഷ്യനായ എബിഗേല് തോമ്പ്സണിനാണ് ഒന്നു തുമ്മിയപ്പോള്‍ 12 വര്‍ഷം മുമ്പ് നഷ്പ്പെട്ട മോതിരം തിരിച്ചു കിട്ടിയത്.
എബിഗേലിന്റെ 8-ാം ജന്മദിനത്തില് അവളുടെ അമ്മയാണ് ആ മോതിരം അവള്‍ക്ക് സമ്മാനിച്ചത്. എന്നാല്‍ കുറച്ചു ദിവസങ്ങള്‍ക്കകം തന്നെ അത് നഷ്പ്പെടുകയായിരുന്നു. മോതിരം ആരെങ്കിലും മോഷ്ടിച്ചതാകാം എന്നാണ് എബിഗേലും അമ്മയും കരുതിയത്.
പതിവു പോലെ എബിഗേല് സോഫയില്‍ ഇരിക്കുമ്പോള്‍ അവള് ശക്തമായി ഒന്നു തുമ്മിയിരുന്നു. എന്നാല്‍ പെട്ടെന്നാണ് മൂക്കിനുള്ളില്‍ നിന്ന് എന്തോ ഒരു വിചിത്രമായ സാധനം തെറിച്ചു വീണത് അവള് ശ്രദ്ധിച്ചത്. എബിഗേല് അത് ടിഷ്യൂവില്‍ എടുത്ത് പരിശോധിച്ചു നോക്കിയപ്പോഴാണ് അതൊരു മോതിരം ആണെന്ന് മനസ്സിലായത്. പെട്ടെന്നു തന്നെ അവള് ഈ സംഭവം അമ്മയെ വിളിച്ച് അറിയിച്ചു. അമ്മയെത്തി നോക്കിയപ്പോഴാണ് അത് താന്‍ അവള്‍ക്ക് 12 വര്‍ഷം മുമ്പ് സമ്മാനമായി നല്കിയ മോതിരം ആണെന്നു മനസ്സിലായത്. എബിഗോല് കളിക്കുന്നതിനിടയില്‍ ഇത് മൂക്കില്‍ ഇട്ടിട്ടുണ്ടാവും എന്ന നിഗമനത്തിലാണ് അമ്മ. എന്തായാലും ഒരിക്കലും തിരിച്ചു കിട്ടില്ലെന്നു കരുതിയ സമ്മാനം തിരിച്ചു കിട്ടിയ സന്തോഷത്തിലാണ് എബിഗേല്.
https://youtu.be/J8kXB8Jfixg
Discussion about this post