ഉഗാണ്ടയിലെ കംബിംബരി ഗ്രാമത്തിൽ നിന്നുള്ള മറിയം നബാറ്റാസി ഏറ്റവും ഫെർട്ടിലിറ്റി ഉള്ള സ്ത്രീ ആയി കണക്കാക്കുന്നത്. 40 വയസ് പ്രായമുള്ള ഈ സ്‌ത്രീ 44 മക്കളുടെ അമ്മയാണ്. കഴിഞ്ഞ 18 വർഷങ്ങളിൽ, അവൾ ആറ് സെറ്റ് ഇരട്ടകൾ, നാല് സെറ്റ് ട്രിപ്സ്, മൂന്ന് സെറ്റ് ക്വാർട്ട്രറ്റ്സ്, അതുപോലെ ഏതാനും സിംഗിൾ എന്നിങ്ങനെ ആണ് കുഞ്ഞുങ്ങളെ പ്രസവിച്ചത്. 23 വയസ്സ് ഉള്ള കുട്ടിയാണ് ഇവരിൽ മൂത്തത്. 44 കുട്ടികളിൽ 6 പേർ മരിച്ചു പോയി. ബാക്കിയുള്ള 38 പേരുമായി ഒരു വീട്ടിൽ ജീവിക്കുകയാണ് അവർ.
മരിയം 12 വയസ്സുള്ളപ്പോൾ തന്നെക്കാൾ 28 വയസ്സ് കൂടുതൽ ഉള്ള ഒരാളിനെയാണ് വിവാഹം കഴിച്ചത്. ഒരു കുട്ടിയെന്ന നിലയിൽ, അവർ അവരുടെ രണ്ടാനമ്മയുടെ ഭാഗത്ത് നിന്നും ഒരുപാട് ക്രൂരതകൾ അനുഭവിച്ചു. മരണം പോലും അവർ അതിജീവിച്ചു. ഇന്ന്, അവൾ ഒരൊറ്റ അമ്മയാണ്, അവളുടെ എല്ലാ കുട്ടികളുമായി ജീവിക്കാൻ അവർക്ക് കഴിയുന്നു. 1994 ൽ 13 വയസുള്ളപ്പോൾ അവൾ തന്റെ ആദ്യ കുഞ്ഞിന് ജന്മം നൽകി. അവളെ സംബന്ധിച്ചിടത്തോളം അത് വിചിത്രമായ ഒരു കാര്യമല്ല. അവളുടെ പിതാവിന് 45 കുട്ടികൾ ഉണ്ടായിരുന്നു.
Discussion about this post