വിർജിനയിൽ രണ്ടു തലയുള്ള പാമ്പിനെ കണ്ടെത്തി. വടക്കൻ വിർജീനിയയിലെ ഒരു വീട്ടിൽ നിന്നുമാണ് ഈ പാമ്പിനെ കണ്ടെത്തിയത്. ഇത് കണ്ടെത്തിയ വീട്ടുകാരൻ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.
രണ്ടു തലയുള്ള പാമ്പുകൾ അപൂർവമാണ് കാരണം അവ അധികം നാൾ ജീവിച്ചിരിക്കില്ല. രണ്ടു തലയുമായി ജീവിക്കാൻ ദിവസംതോറും ബുദ്ധിമുട്ട് ആണെന്നും ഒരു വിദഗ്ദ്ധൻ ഫേസ്ബുക്കിൽ കുറിച്ചു.
https://www.facebook.com/john.kleopfer/videos/2627803110579217/
പാമ്പിനെ വിർജിനയിലെ വിദഗ്‌ദ്ധർ ഏറ്റെടുത്തു. ഒരു ശരീരവും രണ്ടു തലയുമായി എങ്ങനെ ആണ് കാര്യങ്ങൾ നടക്കുക എന്ന് പഠിക്കുകയാണ് അവർ. ഇടത്തെ തലയാണ് കൂടുതൽ നന്നായി പ്രവർത്തിക്കുന്നതെന്നും കാരണം അതാണ് കൂടുതലും കാര്യങ്ങളോട് റെസ്പോണ്ട് ചെയ്യുന്നതെന്നും അവർ പറയുന്നു.
പാമ്പിന് രണ്ട് അന്നനാളങ്ങൾ ഉണ്ട്. വലത്തേ ഭാഗത്തെ അന്നനാളം ആണ് വലുത്. പാമ്പിന് രണ്ട് ശ്വാസനാളം ഉണ്ടെന്നും അവർ കണ്ടെത്തി. രണ്ടു തലക്കും ഒരു ഹൃദയവും ഓരോന്നിനും ഓരോ ശ്വാസകോശവും ഉണ്ട്.
Discussion about this post