ട്വിറ്റര്‍ ഉപയോക്താക്കൾ സമയം ചിലവഴിക്കാൻ പല തരത്തിലുള്ള കാര്യങ്ങളും കണ്ടുപിടിക്കാറുണ്ട്. അവരുടെ ബോറടി മാറ്റാൻ പുതിയ സിനിമ വാർത്തകൾ, ട്രൈലെറുകൾ, ഗോസിപ്പുകൾ ഒന്നും തന്നെ പോരാ. ഒളിമ്പിക്സിൽ നിരവധി സ്വർണ്ണ മെഡലുകൾ നേടിയ ഒരു പുരുഷൻറെ ഫോട്ടോയിൽ പ്രശസ്തരുടെ തലകൾ ഫോട്ടോഷോപ്പ് ചെയ്ത വച്ചാണ് ഇപ്പോൾ ട്വിറ്റെർ നിവാസികൾ സമയം കളയുന്നത്. ഈ സംഭവം ഇതിനകം തന്നെ ട്രെൻഡ് ആയി മാറിക്കഴിഞ്ഞു.
https://twitter.com/wahidsyed99/status/1039517784911171584
2008 ബീജിംഗ് ഒളിമ്പിക്സിൽ നിന്നുള്ള അമേരിക്കൻ സ്വിസ് താരം മൈക്കിൾ ഫെൽപ്സിന്റെ യഥാർത്ഥ ഫോട്ടോ ആണ് മീം നു വേണ്ടി ഉപയോഗിക്കുന്നത്. ഏതേലും ഒരു കാര്യം ഒളിമ്പിക് ഗെയിം ആണെങ്കിൽ അതിൽ ആരൊക്കെ സ്വർണം നേടും എന്നിങ്ങനെ ആണ് പുതിയ സംരഭം പോകുന്നത്. ഉദാഹരണത്തിന് ഉമ്മ വയ്ക്കുന്നത് ഒരു കായിക ഇനം ആയിരുന്നെങ്കിൽ എന്ന തലക്കെട്ടോടെ ഫോട്ടോയിൽ ഇമ്രാൻ ഹാഷ്മിയുടെ മുഖം വയ്ക്കുന്നു. അതായത്, അതൊരു ഇനം ആണേൽ എല്ലാ സ്വർണവും ഇമ്രാൻ ഹാഷ്മി നേടുമെന്ന്.
https://twitter.com/AamButShaukin/status/1039504845596581891
https://twitter.com/nickhunterr/status/1039508008911269888
Discussion about this post