മേഘാലയയിലെ ഒരു ഗ്രാമത്തിൽ ആശയവിനിമയത്തിനായി അവർ കണ്ടുപിടിച്ചിരിക്കുന്നത് ഒരു പ്രത്യേക മാർഗം ആണ്. ഓരോ വ്യക്തിക്കും ഒരു ട്യൂണിൽ ശബ്ദം ഉണ്ടാക്കിയാണ് അവർ പരസ്പരം ആശയവിനിമയം നടത്തുന്നത്. പേരുകൾക്ക് പകരമാണ് ഈ പ്രത്യേക ശബ്ദങ്ങൾ. മേഘാലയയിലെ കൊങ്ങതോങ്ങിലെ ഒരു ചെറിയ ഗ്രാത്തിലാണ് ട്യൂൺ ഉപയോഗിച്ച് പരസ്പരം വിളിക്കുന്നതിനുള്ള ഈ പാരമ്പര്യം നില നിന്ന് പോകുന്നത്. ഓരോ അമ്മയും തന്റെ കുഞ്ഞിന് ഒരു പുതിയ രാഗം ജനിക്കുമ്പോൾ തന്നെ ഉണ്ടാക്കുന്നു.
#WATCH Villagers in #Meghalaya's Kongthong use unique tunes, a hum to communicate or call out to each other instead of using names. Villager says, "Mothers devise unique tunes to call out their children, these tunes are used instead of names. Each tune is specific to a person." pic.twitter.com/NpsmtVDAQD
— ANI (@ANI) September 25, 2018
ഓരോ വ്യക്തിയും ആശയവിനിമയം നടത്തുന്നതിന് ഒരു ട്യൂൺ ഉപയോഗിക്കുന്നത് ‘ജിംഗ്രാവി ലോബബി’ യുടെ ഭാഗമായാണ്. ഈ ഗോത്രത്തിലെ ആദ്യ വനിത പാടിയ ഗാനമാണിത്. ഇത് സമുദായത്തിന്റെ പഴക്കമുള്ള പാരമ്പര്യമാണ്. ആളുകൾ പരസ്പരം സംസാരിക്കാൻ ട്യൂണുകൾ ഉപയോഗിക്കുമ്പോളും അവർക്ക് സ്വന്തമായി പേരുകൾ ഉണ്ട്. പക്ഷെ ഇവ ഉപയോഗശൂന്യമാണ്. സമീപ ഗ്രാമങ്ങളിൽ ചിലരും ഇതേ പാരമ്പര്യത്തെ പിന്തുടരുന്നുണ്ട്.
Discussion about this post