ഒരു ഇന്ത്യൻ ചരിത്ര ഹൊറർ സിനിമയാന്ന് തുമ്പഡ് എന്ന ചിത്രം. നവാഗതനായ റഹി അനിൽ ബർവെ , ആനന്ദ് ഗാന്ധി എന്നിവർ ചേർന്നാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഒരുപാട് പ്രേക്ഷക പ്രശംസ നേടിയ ഷിപ്പ് ഓഫ് തീസുസ് എന്ന ചിത്രത്തിന് ശേഷം ആനന്ദ് ഗാന്ധി സംവിധായകൻ ആകുന്ന ചിത്രം കൂടിയാണിത്. ഇന്നലെ പുറത്തിറങ്ങിയ ചിത്രം മികച്ച അഭിപ്രായങ്ങളുമായി മുന്നോട്ട് കുതിക്കുകയാണ്. ഇപ്പോൾ ചിത്രത്തിന്റെ ഒരു മേക്കിങ് വീഡിയോ പുറത്തു വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.
https://youtu.be/QFPEETv6phc
സൊഹും ഷാ ആണ് ചിത്രത്തിൽ നായകനായി എത്തുന്നത്. എപ്പോളും മഴ പെയ്യുന്ന ഒരു ഗ്രാമത്തിൽ ഒളിഞ്ഞിരിക്കുന്ന നിധിയും അതിനു പിന്നിലെ രഹസ്യങ്ങളും ആണ് ചിത്രം കൈകാര്യം ചെയ്യുന്നത്. സൊഹും ഷാ, സംവിധായകൻ ആനന്ദ് എൽ റായ്, അമിത് ഷാ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. പങ്കജ് കുമാർ ആണ് ചിത്രത്തിന് വേണ്ടി കാമറ ചലിപ്പിച്ചിരിക്കുന്നത്.
Discussion about this post