2003 ൽ നാസയുടെ സാറ്റ്‌ലൈറ്റ് ആണ് ഹോങ്കോങ്ങിനെ ലക്ഷ്യമാക്കി വന്ന ഭീമൻ സുനാമി തിരകളുടെ ദൃശ്യങ്ങൾ പുറത്ത് വിട്ടത്. ഒന്നല്ല നാലു ശക്തമായ തിരകൾ ആയിരുന്നു അന്ന് ഹോങ്കോങ്ങിനെ നോക്കി വന്നു കൊണ്ടിരിന്നത് . 500 അടിയലധികം ഉയരവും ലക്ഷകണക്കിന് ആൾക്കാരുടെ മരണത്തിനു ഇടയാക്കി ഇന്ത്യൻ ഓഷൻ സുനാമിയെക്കാളും വലുതായിരിക്കും എന്നായിരുന്നു കണക്ക്കൂട്ടലുകൾ. 7 ദശലക്ഷം ജനസംഖ്യയുള്ള ഹോങ്കോങ്ങിനെ വലിയ നാശത്തിലേക്ക് തള്ളി വിടാൻ ശേഷിയുള്ള ഒന്നായിരുന്നു ഈ തിരമാലകൾ. പക്ഷെ ആ തിരമാലകൾ പെട്ടെന്ന് അപ്രത്യക്ഷം ആവുകയായിരുന്നു.
ഈ തിരമാലകൾ അപ്രത്യക്ഷമായതിന് ശേഷം ശാസ്ത്രജ്ഞന്മാർ തമ്മിൽ ഇതിനെ ചൊല്ലി പല തരത്തിലുള്ള തർക്കങ്ങളും മറ്റും നടക്കുകയും ചെയ്തു. ഇപ്പോൾ ഒരു സയൻസ് ചാനൽ ചെയ്ത ഡോക്യൂമെന്ററിയിൽ ഇത് സുനാമി തിരയല്ല ഒരു മറൈൻ ആയുധത്തിന്റെ പരീക്ഷണം ആണെന്നാണ്. ഈ വെളിപ്പെടുത്തൽ ഇപ്പോൾ ലോകത്ത് ചർച്ചയായിക്കൊണ്ടിരിക്കുകയാണ്.
Discussion about this post