ശനിയാഴ്ച എയർ ഫോഴ്സ് വാൻ വിമാനത്തിൽ കയറിയപ്പോൾ തന്റെ കുട അടക്കാൻ മറന്നു പോയ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വീണ്ടും ട്രോളുകയാണ് സോഷ്യൽ മീഡിയ. ഇപ്പോൾ വൈറൽ ആകുന്ന ഒരു വീഡിയോയിൽ അമേരിക്കൻ പ്രസിഡന്റ് മഴയിൽ നിന്നും രക്ഷ നേടാൻ ഒരു കുട ഉപയോഗിക്കുന്നത് കാണാൻ സാധിക്കും. വിമാനത്തിന് അകത്തേക്ക് കയറാൻ ഒരുങ്ങിയ ട്രംപിന്റെ പ്രവർത്തി ശരിക്കും കണ്ടു നിന്നവരെ ഞെട്ടിക്കുന്നതായിരിന്നു.
Does… he not know how to close an umbrella? pic.twitter.com/tJ2EnRVIha
— Brian Tyler Cohen (@briantylercohen) October 27, 2018
അകത്തേക്ക് കയറി ട്രംപ് തന്റെ കുട മടക്കത്തെ അകത്തേക്ക് കയറ്റാൻ ശർമിക്കുന്നു. അൽപനേരം അതിനു ശ്രമിച്ചതിന് ശേഷം അദ്ദേഹം ആ കുട പടിക്കൽ തന്നെ ഉപേക്ഷിച്ച് അകത്തേക്ക് പോകുന്നതും വിഡിയോയിൽ കാണാൻ സാധിക്കും. കുറെ നേരം അത് അവിടെ തന്നെ കിടന്നു. കുറച്ച് സമയത്തിന് ശേഷം അദ്ദേഹത്തിന്റെ ഒരു സ്റ്റാഫ് വന്നു ആ കുട എടുത്ത് മടക്കി കൊണ്ട് പോകുന്നു.
Discussion about this post