യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ബ്ലെയ്‌സി ഫോര്‍ഡ് എന്ന യുവതിയെ കളിയാക്കിയത് മനുഷ്യവകാശപ്രവര്‍തകര്‍ക്കിടയില്‍ രോഷം സൃഷ്ടിക്കുന്നു. ലൈംഗിക അപചയത്തിന്റെ പേരില്‍ സുപ്രീം കോടതി അംഗം ബ്രെറ്റ് കാവനൊകിനെതിരെ രംഗത്ത് വന്ന സ്ത്രീയാണ് ബ്ലെയ്‌സി ഫോര്‍ഡ്.
ചൊവ്വാഴ്ച രാത്രി മിസിസിപ്പിയിലെ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ആഴ്ച സെനറ്റ് ജുഡീഷ്യറി കമ്മിറ്റിക്ക് മുമ്പാകെ ബ്രെറ്റിനെതിരെ നടത്തിയ പാമര്‍ശത്തെയാണ് ആണ് പരിഹസിച്ചത്. തന്റെ കൗമാരക്കാലത്താണ് താന്‍ ലൈംഗിക ആക്രമണത്തിന് ഇരയായത് എന്നും അവര്‍ പറഞ്ഞിരുന്നു.
Pres. Trump mocks Christine Blasey Ford's testimony at Mississippi rally: "Thirty-six years ago this happened: I had one beer." https://t.co/ReXCsYZmul pic.twitter.com/k0Ev7TchuU
— ABC News Politics (@ABCPolitics) October 3, 2018
‘വീട്ടിലേക്ക് എങ്ങനെ എത്തി. എനിക്ക് ഓര്‍മയില്ല. നിങ്ങള്‍ അവിടെ എങ്ങനെയാണ് എത്തുന്നത്? എനിക്ക് ഓര്‍മയില്ല. സ്ഥലം എവിടെയാണ്? എനിക്ക് ഓര്‍മയില്ല. അത് എത്ര വര്‍ഷം മുന്‍പ് ആയിരുന്നു? എനിക്കറിയില്ല.’ ഈ വാചകം പറഞ്ഞാണ് കൈയടിച്ചുകൊണ്ട് നില്‍്കുന്ന കൂട്ടത്തിന് മുന്നില്‍ വച്ച് ട്രംപ് അവരെ കളിയാക്കിയത്.
ഒരു പുരുഷന്റെ ജീവിതം നശിപ്പിച്ചെന്നും അദ്ദേഹം ആ പ്രസംഗത്തില്‍ പറഞ്ഞു. അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ സോഷ്യല്‍ മീഡിയ അതിന്റെ രോഷം പ്രകടിപ്പിക്കുകയാണ്.
Discussion about this post