അമിതാഭ് ബച്ചൻ, ആമിർ ഖാൻ, കത്രീന കൈഫ്, ഫാത്തിമ സനാ ശൈഖ് എന്നിവർ പ്രധാന വേഷത്തിലെത്തുന്ന തഗ്‌സ് ഓഫ് ഹിന്ദോസ്ഥൻ എന്ന ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയകളിൽ ചർച്ച വിഷയമാണ്. ചിത്രത്തിന്റെ ആദ്യ ട്രൈലെറുകൾ പുറത്തിറങ്ങിയതിന് ശേഷം ആണ് ഒരുപാട് തമാശകളും മീമുകളും ചിത്രത്തിൽ നിന്നും ഉണ്ടായത്. ഇപ്പോൾ ആ ട്രെൻഡ് തീരുന്നതിനു മുൻപ് മുംബൈ പോലീസും ആ നിരയിലേക്ക് എത്തുകയാണ്.
No place for Thugs in Mumbai #NoCityForThugs pic.twitter.com/xGLsQpi9RM
— मुंबई पोलीस – Mumbai Police (@MumbaiPolice) September 29, 2018
സോഷ്യൽ മീഡിയയിൽ വൈറലായ ആമിർ ഖാന്റെ ഒരു മീം ആണ് അവർ ഉപയോഗിച്ചിരിക്കുന്നത്. തഗ്‌സിന് സിറ്റിയിൽ ഇടമില്ല എന്ന ക്യാപ്ഷനോടെ ആണ് അവർ ട്വിറ്ററിൽ തങ്ങളുടെ ട്രോൾ പങ്കു വച്ചിരിക്കുന്നത്. ചിത്രത്തിൽ ആമിർ ഖാൻ പറയുന്ന ഒരു ഡയലോഗായ “ധോഖ സ്വാഭാവ് ഹേ മേരാ” ചതിക്കുന്ന സ്വഭാവം ആണ് എന്റെ എന്ന് അർഥം വരുന്ന ഡയലോഗ് പറഞ്ഞതിന് ശേഷം മുംബൈ പോലീസ് ബോട്ടിന്റെ ഫോട്ടോ ചേർത്ത് ” ഔർ ഭാരോസാ ഹമാരാ എന്ന പറഞ്ഞാണ് ട്രോള് ഇട്ടിരിക്കുന്നത്.
ട്വീറ്റിനു ഓൺലൈനിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്.
Discussion about this post