ഒരു യാത്രാപ്രേമിയും ആഗ്രഹിക്കുന്ന ഒന്നാണ് ഹിമാലയൻ യാത്ര. കാരണം അതിന്റെ സൗന്ദര്യം അത്രത്തോളം ആണ്. ഇനി നിങ്ങൾ ഒരു റോഡ് ട്രിപ്പ് ആണ് ആഗ്രഹിക്കുന്നതെങ്കിൽ നിങ്ങൾക്കുള്ളത് ആണ് കിന്നൗർ – സ്പിറ്റി റോഡ് യാത്ര. ലഡാക്കിനെ അപേക്ഷിച്ച് ഇവിടെ തിരക്ക് വളരെ കുറവും നിങ്ങൾക്ക് ഒരുപാട് എക്‌സ്‌പ്ലോർ ചെയ്യാനും ഒരുപാട് ഉണ്ടിവിടെ.
പുരാതന സന്യാസി മഠങ്ങൾ
നിങ്ങൾ പുരാതനമായ സ്ഥലങ്ങളെ ഇഷ്ടപെടുന്നു എങ്കിൽ നിങ്ങൾക്ക് ഈ യാത്ര വളരെ മനോഹരമാക്കൻ സാധിക്കും. ഹിമാലയൻ മേഖല ഹിന്ദു ബുദ്ധ ആശ്രമങ്ങൾക്ക് പേര് കേട്ടതാണ്. 996 സിഇ ടാബോ ആശ്രമം, പുരാതന ധങ്കർ ആശ്രമം, ഭീമ കാളി ക്ഷേത്രം എന്നിങ്ങനെ പോകുന്നു നിര.
ഹിന്ദുസ്ഥാൻ ടിബറ്റ് റോഡ്
വഞ്ചകനായ വിധി എന്നാണ് ഈ റോഡിനെ അറിയപ്പെടുന്നത്. പക്ഷെ ഇതിലെയുള്ള യാത്ര നമ്മുക്ക് സമ്മാനിക്കുന്നത് ഇന്ത്യയിൽ തന്നെ മനോഹരമായ ഒരു കാഴ്ച്ചക്ക് ആണ്. ഹിമാലയത്തിലെ ഉൾവനങ്ങളിലൂടെ ഈ റോഡ് നമ്മളെ കൊണ്ട് പോകും.
ഏറ്റവും ഉയരം കൂടിയ പോസ്റ്റ് ഓഫീസിൽ ഉള്ള ഗ്രാമം
ഹിക്കിം ഗ്രാമം ആണ് ലോകത്തിലെ ഏറ്റവും ഉയരത്തിൽ ഉള്ള പോസ്റ്റ് ഓഫീസ്. മിക്ക റെക്കോർഡ് ബുക്കുകളിലും ഇത് ഇടം നേടി കഴിഞ്ഞു. നേപ്പാളിലെ എവറസ്റ് ബേസ് ക്യാമ്പിൽ ഉള്ള പോസ്റ്റ് ഓഫീസുമായി ഇതിനൊരു മത്സരം നടക്കുന്നുമുണ്ട്. നമ്മൾ ഇവിടെ നിന്നുമൊരു ലെറ്റർ അയച്ചാൽ അതിപ്പോ മഴ ആയാലും, വെയിൽ ആയാലും, മഞ്ഞ് ആയാലും എത്തേണ്ട സ്ഥലത്ത് തന്നെ എത്തും.
ജീവിക്കുന്ന മമ്മി
ക്വിൻറ് ഗ്രാമത്തിലാണ് ഈ ജീവിക്കുന്ന മമ്മി ഉള്ളത്. ഇവിടെ ഉള്ള ആശ്രമത്തിലാണ് 500 വർഷം പഴക്കമുള്ള മമ്മി ഉള്ളത്. ഇവിടെ ഉള്ള ആൾകാർ അതിനെ മമ്മി ലാമ എന്നാണ് വിളിക്കുന്നത്. ഒരു ബുദ്ധിസ്റ്റ് മോങ്കിന്റെ ആണ് ഈ മമ്മി. ഈ മമ്മിക്ക് ഇപ്പോഴും ഫ്രഷ് ആയിട്ടുള്ള നഖങ്ങളും നരക്കാത്ത തലമുടിയും ആണ് ഉള്ളത് . അതുകൊണ്ടാണ് ഇതിനെ ജീവിക്കുന്ന മമ്മി എന്ന് പറയുന്നത്.
Discussion about this post