ഛത്തീസ്ഗഢിൽ നിന്നുള്ള വീണ സാന്ദ്രേ ഇന്ത്യയുടെ ആദ്യത്തെ ‘മിസ് ട്രാൻസ് ക്യൂൻ’ ആയി തിരഞ്ഞെടുക്കപ്പെട്ടു. ഞായറാഴ്ച മുംബൈയിൽ നടന്ന മത്സരത്തിൽ വീണ തമിഴ്നാട്ടിൽ നിന്നുമുള്ള നമിത അമ്മുവിനെ ആണ് പരിചയപ്പെടുത്തിയത്. മുൻ മിസ് ഛത്തീസ്ഗഡ് ആയ വീണ റായ്പൂരിലെ മന്ദിർ ഹസൗദ് ഗ്രാമത്തിൽ നിന്നുമുള്ള ആളാണ്.
കുട്ടിക്കാലം മുതൽ അവൾ മറ്റുള്ളവരിൽ നിന്ന് ‘വ്യത്യസ്ത ആയി തോന്നിയതായി അവൾ പറഞ്ഞു. “എന്റെ സുഹൃത്തായിരിക്കാൻ ആരും ആഗ്രഹിച്ചില്ല, എല്ലാവരും എന്നെ കളിയാക്കി.” അവൾ പറയുന്നു. അഞ്ചാം ക്ലാസ്സിൽ ആയിരുന്നപ്പോൾ വീണ പഠിത്തം നിർത്തിയെങ്കിലും കുറച്ചു നാളുകൾക്ക് ശേഷം വീണ്ടും അവിടേക്ക് തിരിച്ചു വരികയായിരുന്നു.പിന്നീട് അവളുടെ ജീവിതത്തിൽ വ്യത്യസ്തമായ എന്തെങ്കിലും ചെയ്യണം എന്ന് അമ്മയോട് പറഞ്ഞു.
ലക്നൗവിലും ബംഗലുരു ഫാഷൻ ആഴ്ചകളിലും വിവിധ റാംപുകളിലും വീണ പങ്കെടുത്തിട്ടുണ്ട്. രാജ്യത്ത് ട്രാൻസ്‍ജിൻഡർ സമൂഹത്തിന് ഒരു വലിയ മാറ്റത്തിന് വീണയുടെ വിജയം ഒരു കാരണമാകും എന്നാണ് കരുതപ്പെടുന്നത്.
Discussion about this post