ഇരുമ്പു കമ്പികൾ കൊണ്ട് വരുന്ന ഒരു ട്രെയിൻ ഡ്രൈവർ ഇല്ലാതെ 92 കിലോമീറ്റർ (60 മൈൽ) യാത്ര ചെയ്തു. അവസാനം അതിനെ നിർത്താൻ വേണ്ടി പാളം മാറ്റുകയാണ് ചെയ്തത്. വെസ്റ്റേൺ ഓസ്ട്രേലിയയിലെ ഇരുമ്പ് അയിര് ഉത്പാദിപ്പിക്കുന്ന മേഖലയായ പിലാബാറയിലൂടെ ആണ് ട്രെയിൻ ഡ്രൈവർ ഇല്ലാതെ പോയത്. ബിഎച്ച്പി ബിലിറ്റൺ ലിമിറ്റഡ് കമ്പനിയുടെ ട്രെയിൻ ആണ് നിർത്താൻ വേണ്ടി പാളം തെറ്റിച്ചു വിട്ടത്.
സംഭവത്തെ തുടർന്ന് എല്ലാ പടിഞ്ഞാറൻ ഓസ്ട്രേലിയൻ ട്രെയിനുകളും ബിഎച്ച്പി സസ്പെൻറ് ചെയ്തു. പാളം മാറിയതിനെ തുടർന്ന് ട്രെയിനിന് നാശനഷ്ടങ്ങൾ ഉണ്ടായെങ്കിലും ആർക്കും തന്നെ പാർക്ക് ഏറ്റിട്ടില്ല.ഡ്രൈവർ ട്രെയിനിൽ ഒരു പ്രശ്നം നിരീക്ഷിച്ചുകൊണ്ടിരിക്കുകമ്പോൾ ആണ് ട്രെയിൻ തനിയെ ഓടാൻ തുടങ്ങിയത്. ഇരുമ്പയിര് ഉപയോഗിച്ച് പൂർണമായി ലോഡ് ചെയ്ത ട്രെയിനിന് നാലു ലോക്കോമോട്ടീവുകളും 268 വാഗനുകളും ഉണ്ടായിരുന്നു. ലോകത്തെ ഏറ്റവും മികച്ച ഖനന കമ്പനിയാണ് ബിഎച്ച്പി. ഖനികളിൽ സമ്പന്നമായ പിൽബറ മേഖലയിൽ 1000 കിമി റയിൽ ശൃംഖല പ്രവർത്തിക്കുന്നു.
Discussion about this post