ട്രെയിന്‍ കാത്തുനിന്ന യാത്രക്കാരെ സ്വാഗതം ചെയ്തത് പോണ്‍ വീഡിയോയിലെ ചൂടന്‍ സംഭാഷണങ്ങള്‍. ലണ്ടനിലെ വാന്‍സ്വെര്‍ത്ത് റയില്‍വെ സ്റ്റേഷനില്‍ പതിവ് പോലെ ട്രെയിന്‍ വരുന്നത് കാത്തുനില്‍ക്കുകയായിരുന്നു യാത്രക്കാര്‍. ട്രെയിന്‍ പ്ലാറ്റ്‌ഫോമില്‍ എത്തിയാലുടന്‍ സാധാരണ യാത്രകാരെ സ്വാഗതം ചെയ്തുകൊണ്ടുള്ള അറിയിപ്പാണ് കേള്‍ക്കുന്നത്. ഇത് കാത്തിരുന്ന യാത്രക്കാര്‍ പക്ഷെ ഇത്തവണ ട്രെയിനില്‍ നിന്ന് കേട്ടത് പോണ്‍ വീഡിയോയിലെ ചൂടുള്ള സംഭാഷണങ്ങളായിരുന്നു.
ട്രെയിനിന്റെ ലോക്കോപൈലറ്റിന് പറ്റിയ ഒരു അബദ്ധമാണ് മൈക്കിലൂടെ യാത്രക്കാര്‍ മുഴുവന്‍ കേട്ടത്. ജോലിക്കിടയില്‍ ട്രെയിനിലെ കംപ്യൂട്ടറില്‍ ലോക്കോപൈലറ്റ് പോണ്‍ വീഡിയോ കാണുകയായിരുന്നു. എന്നാല്‍ പൊതു അറിയിപ്പുകള്‍ക്കുള്ള മൈക്ക് കംപ്യൂട്ടറുമായി ഘടിപ്പിച്ചിരുന്ന വിവരം ഇയാള്‍ മറന്നു. പോണ്‍ വീഡിയോയുടെ ശബ്ദരേഖ ഇതോടെ പുറത്തായി. ട്രെയിനില്‍ കേട്ട ശബ്ദരേഖ ചില യാത്രക്കാര്‍ മൊബൈലില്‍ പിടിച്ച് ട്വിറ്ററില്‍ പങ്കുവെക്കുകയും ചെയതു, ലക്ഷകണക്കിന് ആളുകള്‍ ഈ വിഡിയോ കണ്ടുകഴിഞ്ഞു.
https://twitter.com/MrPaulBrunton/status/1126799019307622401?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1126799019307622401&ref_url=https%3A%2F%2Fwww.manoramanews.com%2Fnews%2Fspotlight%2F2019%2F05%2F17%2Ftrain-driver-accidentally-plays-porn-on-the-sound-system.html
Discussion about this post