ഇന്ത്യയിലെ ട്രാഫിക്ക് നിയന്ത്രിക്കുക എന്നത് വളരെ ബുദ്ധിമുട്ട് ഉള്ള കാര്യം ആണ്. ട്രാഫിക്ക് കൊണ്ട് വലിയ പ്രശ്നം ഉണ്ടാകാത്ത സ്ഥലത്ത് അവർ സിഗ്നലുകൾക്ക് വലിയ വില കൊടുക്കാതെ അതി ഭയങ്കര ട്രാഫിക്ക് ഉണ്ടാക്കുന്നു. സിറ്റിയിൽ ഇട റോഡുകൾ എപ്പോഴും വണ്ടികളാൽ നിറഞ്ഞ കിടക്കുന്നത് ഒരു പതിവ് കാഴ്ചയാണ്. ഇത് നിയന്ത്രിക്കാൻ ഒന്നിൽ കൂടുതൽ പോലീസുകാർ വേണം എന്നതാണ് സത്യം. കാറുകൾ വരി വരി ആയി കിടക്കുന്നത് ട്രാഫിക്ക് പോലീസിന് ഇപ്പോഴും തലവേദന ഉണ്ടാക്കുന്ന ഒരു കാര്യം ആണ്.
എന്നാൽ ഇതിൽ നിന്നും എല്ലാം രക്ഷ നേടാൻ, ഈ സ്‌ട്രെസ് എല്ലാം കുറക്കാൻ ചിലർ വ്യത്യസ്തം ആയ വഴികൾ കണ്ടത്തിയിട്ടുണ്ട്. അതിൽ ഒന്നാണ് ഡാൻസ് കളിച്ച് ട്രാഫിക്ക് നിയന്ത്രിക്കുക എന്നത്. ഇന്ത്യയിൽ പല സ്ഥലങ്ങളിൽ ഇങ്ങനെ ഉള്ള ഡാൻസിങ് ട്രാഫിക്ക് പൊലീസുകാരെ നമ്മൾക്ക് കാണാൻ സാധിക്കും. ഇത് വാഹനത്തിൽ പോകുന്നവർക്കും ഒരു കൗതുക കാഴ്ച തന്നെയാണ്.
കൊൽക്കത്തയിലെ ദുർഗ പൂജക്ക് എത്തിയ ആൾക്കാരെ നിയന്ത്രിക്കുന്ന പോലീസുകാരൻ. അയാൾ വളരെ രസകരമായി കസേരയുടെയും ബാരികേടിന്റെയും മുകളിൽ നിന്നാണ് നെ അഭ്യാസം കാണിക്കുന്നത്.
https://www.facebook.com/kolkatapoliceforce/videos/181395719428855/
മൈക്കിൾ ജാക്‌സന്റെ നൃത്ത ചുവടുകൾ കളിച്ചാണ് രൺജിത് സിംഗ് എന്ന പോലീസുകാരൻ ട്രാഫിക്ക് നിയന്ത്രിക്കുന്നത്.
ഭുവനേശ്വറിലെ ഒരു പോലീസുകാരൻ വണ്ടികൾ പറഞ്ഞു വിടാൻ ആയി പ്രത്യേകതരം വിസിലും ഡാൻസും ഉപയോഗിക്കുന്നു .
ഇത്തരം ഒരുപാട് വിഡിയോകൾ ഇപ്പോളും സോഷ്യൽ മീഡിയകളിൽ വൈറൽ ആയി പോകാറുണ്ട്.
Discussion about this post