വീണ്ടും കുട്ടികളെയും മുതിർന്നവരെയും രസിപ്പിക്കാൻ വൂഡിയും കൂട്ടരും വീണ്ടും എത്തുന്നു. ടോയ് സ്റ്റോറി എന്ന അനിമേഷൻ ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. ഈ സിനിമ സീരീസിന്റെ നാലാം പതിപ്പാണ് ഇത്. വൂഡി എന്ന കൗബോയ് പാവ, ബസ്സ് എന്ന അസ്ട്രോനെറ്റ്, തുടങ്ങിവർ ആണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. പാവകളുടെ ലോകത്തിലെ കഥ പറയുന്ന ചിത്രമാണിത്.
https://youtu.be/LDXYRzerjzU
ജോഷ് കൂലി ആണ് ചിത്രം ഒരുക്കുന്നത്. ടോം ഹാങ്ക്സ്, ജോൺ കുസാക്ക്, ഠിം അല്ലൻ എന്നിവർ ആണ് ചിത്രത്തിൽ ശബ്ദം നൽകിയിരിക്കുന്നത്. റാൻഡി ന്യൂമാൻ ആണ് സംഗീതം ഒരുക്കുന്നത്. 2019 ൽ ചിത്രം തീയേറ്ററുകളിൽ എത്തും. ടീസർ ഇതിനോടകം തന്നെ തരംഗം ആയി മാറി കഴിഞ്ഞു.
Discussion about this post