തങ്ങളുടെ വീടിനു മുന്നിലെത്തിയ രണ്ടു തലയുള്ള പാമ്പിനെ കണ്ടു ഞെട്ടുകയാണ് അവിടെ താമസിച്ചിരുന്ന ദമ്പതികൾ ചെയ്തത്. സാൽട്ടോ വൈൽഡ് ലൈഫ് എജ്യുക്കേഷൻ സെന്ററിൽ ഈ മാസം ആദ്യം ജനിച്ച ഇരട്ട തലയുള്ള പാമ്പിനെ ലീസ്ലി കൗണ്ടി ദമ്പതിമാർ അവിടേക്ക് തന്നെ തിരികെ നൽകി. അവർ വിചിത്ര പാമ്പിന്റെ ഫോട്ടോ ഫേസ്ബുക്കിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്തു.
“രണ്ട് തലകളും നീങ്ങുന്നു, രണ്ടു കണ്ണുകളും നീങ്ങുന്നു, ഇരു നാവുകളും പ്രവർത്തിക്കുന്നു, രണ്ടു വായിലും ഭക്ഷണത്തെ വിഴുങ്ങാൻ കഴിയുമോ എന്ന് ഞങ്ങൾക്കറിയില്ല.” എന്ന് ഫോട്ടോ അപ്‌ലോഡ് ചെയ്തതിനു ശേഷം അവർ പറഞ്ഞു. ഒക്ടോബർ 19 മുതൽ പാമ്പിനെ പ്രദർശിപ്പിക്കും എന്ന് അവർ പ്രഖ്യാപിച്ചു. ” ലെസ്‌ലി കൗണ്ടിയിൽ കണ്ടെത്തിയ ഈ സവിശേഷ മൃഗം ആതിഥേയത്വം വഹിക്കുന്നതിൽ കേന്ദ്ര ജീവനക്കാർക്ക് ആഹ്ലാദമുണ്ട്. ഇത് ഞങ്ങളുടെ പരിപാലനത്തിൻ കീഴിൽ വളരുമെന്നും ഒരു വിദ്യാഭ്യാസ അംബാസഡർ ആയിരിക്കുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു.” എന്നും അവർ വ്യക്തമാക്കി.
https://www.facebook.com/SalatoWildlifeEducationCenter/posts/1389382747862794
വിവിധ സോഷ്യൽ നെറ്റ്വർക്കിങ് സൈറ്റുകളിൽ ഫോട്ടോ ഷെയർ ചെയ്യപ്പെടുകയും , കണ്ടവർ അവരുടെ അദ്‌ഭുതം അറിയിക്കുകയും ചെയ്തു.
Discussion about this post