വളരെ കുറച്ച് കാലങ്ങൾ കൊണ്ട് പ്രേക്ഷകരുടെ ഇടയിലും മലയാള സിനിമയിലും തന്റെ സ്ഥാനം സൃഷ്ടിച്ചെടുത്ത നടൻ ആണ് ടോവിനോ തോമസ്. അദ്ദേഹത്തിന്റെ അവസാനം ഇറങ്ങിയ സിനിമകൾ എല്ലാം ഹിറ്റ് ആണെന്നത് ടോവിനോയുടെ താരമൂല്യം സൂചിപ്പിക്കുന്ന ഒന്നാണ്. അടുത്തതായി ഇറങ്ങാൻ പോകുന്നത് മധുപാൽ സംവിധാനം ചെയ്ത ഒരു കുപ്രസിദ്ധ പയ്യൻ ആണ്. ഇപ്പോൾ ആ ചിത്രത്തിലെ ഒരു ആക്ഷൻ രംഗം വൈറൽ ആവുകയാണ്. ടോവിനോ തന്നെയാണ് ഇത് പങ്ക് വച്ചതും.
https://www.facebook.com/ActorTovinoThomas/videos/328948631266142/
പോത്തിന്റെ കൊമ്പിൽ പിടിച്ച് ചാടുന്ന ഒരു രംഗം ആണ് വീഡിയോയിൽ ഉള്ളത്. ദിതൊക്കെ യെന്ത്, പോത്ത് പാവം ആയോണ്ട് ഞാന്‍ ചത്തില്ല, പോത്ത് ഇപ്പോഴും സുഖമായിരിക്കുന്നു! എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.
Discussion about this post