110 വർഷങ്ങൾക്ക് ശേഷം മുങ്ങി പോയ ആഡംബര കപ്പൽ ആയ ടൈറ്റാനിക്കിന്റെ പ്രതിരൂപം ആയ കപ്പൽ 2022 ൽ യാത്ര ആരംഭിക്കും. ടൈറ്റാനിക്കിലെ രണ്ടാമത്തെ കരാർ പുനരാരംഭിച്ചതിന് ശേഷം എത്തിയ നിയമ പ്രശ്നങ്ങൾ കാരണം ആണ് അതിന്റെ നിർമാണം വൈകി പോയത്. ഇപ്പോൾ അതെല്ലാം ഒത്തുതീർപ്പാക്കി അവർ മുന്നോട്ട് പോവുകയാണ്.
ഇത് ഒരു മഹത്തായ വിവാദ പദ്ധതിയാണ്. ടൈറ്റാനിക് ഒറിജിനലിന്റെ അതെ രൂപഘടനയിൽ പുനരുജ്ജീവിപ്പിക്കാനായി ആണ് അവർ ശ്രമിക്കുന്നത്. ക്യാബി കോൺഫിഗറേഷൻ, ഡൈനിങ്ങ് റൂമുകൾ, ഒരേ ക്രോസ്-അറ്റ്ലാൻറിക് റൂട്ട് എന്നിവ.വീണ്ടും എത്തിക്കുക എന്നതാണ് ഇവരുടെ ലക്‌ഷ്യം.
ബ്ലൂ സ്റ്റാർ ലൈൻ ഒരു ആധികാരിക ടൈറ്റാനിക്ക് അനുഭവം സൃഷ്ടിക്കും. കപ്പലുമായി യാത്ര ചെയ്യുന്നവർ, അതേ ഇന്റീരിയർ, കാബിൻ ലേഔട്ട് എന്നിവ യഥാർത്ഥ കപ്പലിൽ ഉള്ളത് പോലെ തന്നെ ലഭിക്കും. ആധുനിക സുരക്ഷാ സംവിധാനങ്ങൾ, നാവിഗേഷൻ രീതികൾ എന്നിവയും ഇതിൽ ഉണ്ടാകും എന്ന് നേതൃത്വം നല്കുന്നവരിൽ ഒരാൾ അറിയിച്ചു.
Discussion about this post