ഒരു ടിപ്പ് എന്നത് ഒരു സേവനത്തിനുള്ള പ്രതിഫലമായി ഒരാൾക്ക് നൽകിയിരിക്കുന്ന ചെറിയ തുകയാണ്. ഭക്ഷണശാലകൾ, ക്ലബ്ബുകൾ, ബാറുകൾ എന്നിവിടങ്ങളിൽ വെയിറ്റർമാർക്കും മറ്റും സാധാരണയായി ബില്ലിനൊപ്പം നൽകുന്നതാണ് ഇത്. ഇതിനെ അനധികൃത ചിലവായി കണക്കാക്കുന്നവരും ഉണ്ട്. ചിലപ്പോൾ ഇത് സൗഹൃദ ബന്ധങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുവെന്ന് ചിലർ കരുതുന്നു. പക്ഷെ 2 കുപ്പി വെള്ളം വാങ്ങിയതിന് ആരെങ്കിലും ടിപ്പ് കൊടുക്കുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ?
ഗ്രീൻവില്ലെയിലെ സൂപ്പർ ഡിഗ്സ് ജോലിക്കാരിയായ അലന കാസ്റ്ററിനു ദുരൂഹ സാഹചര്യത്തിൽ ലഭിച്ച ടിപ്പ് എത്ര ആണെന്നോ , 7 ലക്ഷം രൂപ. ജിമ്മി ഡൊണാൾഡൻ എന്ന പ്രശസ്തനായ യൂട്യൂബർ ആണ് ഈ ടിപ്പ് നൽകിയത്. ആ ഉപഭോക്താവ് റെസ്റ്റോറന്റിൽ കുറച്ചു നേരം മാത്രമേ ഉണ്ടായിരുന്നോള്ളൂ എന്നും വെള്ളം ഓർഡർ ചെയ്തതിനു ശേഷം അദ്ദേഹം വേഗം പോവുകയും ചെയ്തു.
Discussion about this post