ഒരു കുഞ്ഞാവയുടെ പ്രതിഷേധമാണ് ഇപ്പോള്‍ ടിക് ടോക്കിലെ ഏറ്റവും കൂടുതല്‍ ലെെക്കും കമന്റും വാരിക്കൂട്ടുന്നത്. മോളേ മാളൂട്ടി അച്ഛനെ തല്ലുന്നെടീ എന്ന് അച്ഛന് വിളിച്ച് പറയുന്നത് കേട്ട് വീടിനകത്ത് നിന്ന് പുറത്തേക്ക് പ്രതിഷേധവുമായി എത്തുന്ന വീഡിയോയാണ് വെെറലായത്.
‘മോളൂട്ടിയെ.. അച്ഛനെ തല്ലണൂ രക്ഷിക്കെടീ.. ‘എന്ന് വിളിക്കുന്ന അച്ഛന്റെ ശബ്ദം കേട്ടാണ് മുറിക്കകത്തു നിന്ന കുഞ്ഞുവാവ പുറത്തേയ്ക്ക് വരുന്നത്. ആദ്യം തല ചെറുതായൊന്ന് പുറത്തേക്കിട്ട് സംഭവം വീക്ഷിക്കുന്നുണ്ട്. എന്നാല്‍ അച്ഛന് വീണ്ടും കരയുന്നത് കണ്ട് കലിപ്പില്‍ ശബ്ദമുണ്ടാക്കി മുട്ടിലിഴഞ്ഞ് വരികയാണ് കുഞ്ഞാവ. വീഡിയോ പങ്കുവെച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ നിരവധി പേരാണ് ഇത് ഷെയര്‍ ചെയ്തിരിക്കുന്നത്.
Discussion about this post