ഇമ്രാൻ ഹാഷ്മി നായകനായി അഭിനയിച്ച ടൈഗേഴ്‌സ് എന്ന ചിത്രം റിലീസിനൊരുങ്ങുന്നു. ചിത്രത്തിന്റെ ട്രൈലെർ പുറത്തിറങ്ങി 2014 ൽ ഷൂട്ട് കഴിഞ്ഞ ചിത്രം 4 വർഷങ്ങൾക്ക് ശേഷം സീ 5 വെബ് ചാനൽ വഴിയാണ് റിലീസിന് ഒരുങ്ങുന്നത്. 2014 ടോറോന്റോ ഫിലിം ഫെസ്റ്റിവലിൽ ചിത്രം പ്രദർശിപ്പിച്ചിരുന്നു. നോ മാൻസ് ലാൻഡ് എന്ന ചിത്രത്തിന് ഓസ്കാർ അവാർഡ് നേടിയ ഡാനിസ് തനോവിക് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ഒരു പ്രമുഖ ബേബി ഫുഡ് കമ്പനിക്ക് എതിരെ ഒരു പാകിസ്ഥാൻ സെയിൽസ്മാൻ നടത്തിയ പോരാട്ടത്തിന്റെ യഥാർത്ഥ കഥ പറയുന്ന ചിത്രമാണ് ടൈഗേഴ്‌സ്. ഹാഷ്മിക്ക് പുറമെ ഗീതാഞ്ജലി താപ്പ,ആദിൽ ഹുസൈൻ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു. പ്രീതം ആണ് സംഗീതം ഒരുക്കുന്നത്. അടച്ചു പൂട്ടിയ ഫാന്റം ഫിലിംസ് ഇതിന്റെ പ്രൊഡക്ഷനിൽ പങ്കാളി ആണ്.
Discussion about this post