കുട്ടികൾക്ക് വളർത്തുമൃഗങ്ങളോട് ഒരു പ്രത്യേക സ്നേഹം തന്നെ ഉണ്ട്. നായകൾ, പൂച്ചകൾ തുടങ്ങിയവ വളർത്തുകയും പല കുടുംബങ്ങളിലും ഒരു അതൊരു അംഗമായി ജീവിക്കുകയും ചെയ്യുന്നു. ചൈനയിൽ നിന്നുള്ള ഒരു കൊച്ചു പെൺകുട്ടി വളർത്തുന്ന മൃഗത്തെ കണ്ട് എല്ലാവരും ഞെട്ടി. 9 വയസുള്ള ഒരു പെൺകുട്ടി തന്റെ വളർത്ത് കടുവയുമായി ഒരു കാൽനടയാത്ര നടത്താൻ പോകുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.
മൂന്നു മാസങ്ങൾക്കു മുൻപ് സൂ കീപ്പർ ആയ ജുനയുടെ മകൾ സൺ സിയാവോജിംഗ് ഒരു കടുവക്കുട്ടിയും ആയി ചങ്ങാത്തത്തിൽ ആയി. അവർ തമ്മിൽ ഒരു മനോഹര ബന്ധം ഉണ്ടെന്നും ഏതു സമയവും അവർ ഒരുമിച്ച് ആണെന്ന് പിതാവ് പറയുന്നു.
അവൾ അതിനു കുപ്പിയിൽ പാല് കൊടുക്കുകയും അതിനെ കുളിപ്പിക്കുകയും ചെയ്യാറുണ്ട്. ശരിക്കും കളിയ്ക്കാൻ താല്പര്യം ഉള്ള മൃഗം ആണിത്. മകൾ സ്കൂൾ വിട്ടു വരുമ്പോൾ അത് അവളുടെ അടുത്തേക്ക് കളിക്കലനായി ഓടി ചെല്ലാറുണ്ടെന്ന് അദ്ദേഹം പറയുന്നു.
Discussion about this post