ഒരു സർക്കസ് പരിപാടിക്കിടെ തീഗോളത്തിലുടെ ചാടിയ പെൺകടുവക്ക് ശാരീരിക അസ്വസ്ഥത ഉണ്ടാകുന്ന ഹൃദയം നറുങ്ങുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി കൊണ്ടിരിക്കുന്നതിൽ ഒന്ന്. ആർതർ സഹോദരങ്ങൾ നടത്തുന്ന പരിപാടിയിലെ സിന എന്ന പെൺകടുവക്ക് ആണ് കോച്ചിവലിവ് ഉണ്ടായത്. സോഷ്യൽ മീഡിയയിൽ വൈറലായ വിഡിയോയിൽ ആ ജീവി ഒരുപാട് വേദന അനുഭവിക്കുന്നതായി കാണാൻ കഴിയും. ഒരു വടി ഉപയോഗിച്ച് ആർതർ അവളെ കുത്തിയിട്ടും അവൾക്ക് അനങ്ങാൻ പോലും കഴിയുന്നില്ല.
https://youtu.be/eTDvI_r9lVg
മൃഗങ്ങൾക്ക് എതിരെയുള്ള ക്രൂരത ചുമത്തി സഹോദരങ്ങൾക്ക് എതിരെ കേസ് എടുത്തു. എന്നിരുന്നാലും, അവർ തങ്ങളുടെ പ്രവർത്തനങ്ങളെ പ്രതിരോധിച്ചു. അപ്പോൾ അവിടെ അങ്ങനെ പ്രവർത്തിച്ചില്ലായിരുന്നു എങ്കിൽ മറ്റുള്ള മൃഗങ്ങൾ സിനയെ അക്രമിച്ചേനെ എന്നും അവർ പറയുന്നു.
“തിരികെ കൊണ്ടുവരാൻ ആർതർ നന്നയി തന്നെ ശ്രമിച്ചു. അവൻ ശരിയായ കാര്യങ്ങളും ചെയ്തു നോക്കി.അവൻ അവളുടെ പ്രതിഫലനമേഖലകളിൽ തൊട്ടു, അവളുടെമേൽ വെള്ളം ഒഴിച്ചു. മറ്റ് മൃഗങ്ങൾ അവളെ ആക്രമിക്കുന്നതിൽ നിന്ന് തടയുക എന്നതായിരുന്നു പ്രധാനം.അവർക്ക് ദുർബലമായ മൃഗങ്ങൾ ഒരു ലക്ഷ്യമാണ്.” ആർതറിന്റെ സഹോദരി പറഞ്ഞു.
Discussion about this post